പരിസ്ഥിതി ദിനത്തില്‍ പതിനായിരം വൃക്ഷ തൈകള്‍ വെച്ചു പിടിപ്പിക്കുമെന്ന് ചാലിയാര്‍ദോഹ
ചാലിയാര്‍ പുഴയുടെ തീരങ്ങളില്‍ ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പതിനായിരം വൃക്ഷ തൈകള്‍ വെച്ചു പിടിപ്പിക്കുന്നതിന്റെ ഭാഗമായി ചാലിയാര്‍ദോഹ ഖത്തറില്‍ പരിസ്ഥിതി സംഗമം സംഘടിപ്പിച്ചു.
ചാലിയാര്‍ പുഴയുടെ തീരങ്ങളില്‍ ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പതിനായിരം വൃക്ഷ തൈകള്‍ വെച്ചു പിടിപ്പിക്കുന്നതിന്റെ ഭാഗമായി ചാലിയാര്‍ദോഹ ഖത്തറില്‍ പരിസ്ഥിതി സംഗമം സംഘടിപ്പിച്ചു. യുനെസ്‌കോ പ്രതിനിധി , ഖത്തര്‍ പരിസ്ഥിതി മന്ത്രാലയ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്ത ചടങ്ങില്‍ ഖത്തറിലെ വിവിധ കാര്‍ഷിക കൂട്ടായ്മയിലെ അംഗങ്ങളും പങ്കെടുത്തു.
ചാലിയാര്‍തീരവാസികളായ ഖത്തര്‍ പ്രവാസികളുടെ ദോഹയിലെ പുഴയോര കൂട്ടായ്മയായ ചാലിയാര്‍ദോഹ് ഈ പരിസ്ഥിതി ദിനത്തില്‍ ഖത്തറിലും നാട്ടിലുമായി വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയതത്. നാട്ടില്‍ നിലമ്പൂര്‍ മുതല്‍ ബേപ്പൂര്‍ വരെയുള്ള 24 പഞ്ചായത്തുകളിലായി ചാലിയാര്‍തീരത്ത് 10000 വൃക്ഷതൈകള്‍ നട്ടു കൊണ്ടാണ് ഈ പ്രവാസി കൂട്ടായ്മ പരിസ്ഥിതി ദിനത്തെ വരവേല്‍ക്കുന്നത് . ദോഹയിലെ ഐ സി സി ഹാളില്‍ സംഘടിപ്പിച്ച പരിസ്ഥിതി കൂട്ടായ്മയില്‍ യുനെസ്‌കോ മിഡില്‍ ഈസ്റ്റ് ചാപ്റ്റര്‍ എന്‍വിറേണ്‍മെന്റ് പ്രതിനിധി ബ്രന്‍ഡന്‍ കാസറ്റ് ഉദ്ഘാടകനായെത്തി. ഖത്തര്‍ പരിസ്ഥിതി മന്ത്രാലയം ഉദ്യോഗസ്ഥനായ ദിലീപ് അന്തിക്കാട് ഐ സി സി പ്രസിഡന്റ് ഗിരീഷ്മുമാര്‍ എന്നിവരും പരിപാടിയില്‍ സംബന്ധിച്ചു. ഖത്തറിലെ ജൈവ കാര്‍ഷിക കൂട്ടായ്മകളായ അടുക്കളത്തോട്ടം ദോഹ , കൃഷിയിടം ഖത്തര്‍ എന്നിവയുടെ പ്രതിനിധികളും കൂട്ടായ്മയില്‍ പങ്കെടുത്തു.
വിവിധ സാമൂഹിക സാംസ്‌കാരിക സംഘടനാ പ്രതിനിധികള്‍ക്ക് ചടങ്ങില്‍ വൃക്ഷത്തൈകള്‍ വിതരണം ചെയ്തു. ജൂണ്‍ അഞ്ചിന് പരിസ്ഥിതി ദിനത്തില്‍ സര്‍ക്കാര്‍ ഏജന്‍സികളുടെയും നാട്ടിലെ സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ ചാലിയാര്‍ തീരങ്ങളിലുടനീളം വൃക്ഷത്തൈകള്‍ വെക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ചാലിയാര്‍ദോഹ ഭാരവാഹികള്‍ അറിയിച്ചു.