ഓളപ്പരപ്പിലെ നോമ്പനുഭവങ്ങളുമായി പ്രവാസികള്‍
കാര്യമായി ജോലിയില്ലാതെ പോയ നോമ്പുകാലത്തിന് ശേഷം പെരുന്നാള്‍ ആഘോഷവേളയിലെ ബിസിനസില്‍ പ്രതീക്ഷ അര്‍പ്പിച്ച് കഴിയുകയാണ് ദോഹ കോര്‍ണീഷിലെ ഉല്ലാസ യാനങ്ങളില്‍ ജോലി ചെയ്യുന്ന മലയാളികള്‍.
കാര്യമായി ജോലിയില്ലാതെ പോയ നോമ്പുകാലത്തിന് ശേഷം പെരുന്നാള്‍ ആഘോഷവേളയിലെ ബിസിനസില്‍ പ്രതീക്ഷ അര്‍പ്പിച്ച് കഴിയുകയാണ് ദോഹ കോര്‍ണീഷിലെ ഉല്ലാസ യാനങ്ങളില്‍ ജോലി ചെയ്യുന്ന മലയാളികള്‍. വേറിട്ട നോമ്പനുഭവങ്ങളാണ് വര്‍ഷം മുഴുവന്‍ ജലപ്പരപ്പില്‍ കഴിച്ചു കൂട്ടുന്ന ഈ പ്രവാസികളുടെത്.
അണിഞ്ഞൊരുങ്ങി നില്‍ക്കുന്ന ദോഹ തീരത്തിന് വശ്യമായ ചന്തം പകരുകയാണ് കാത്ത് കെട്ടിക്കിടക്കുന്ന ഈ പത്തേമാരികള്‍. ഇവയില്‍ 40 ഓളം ഉല്ലാസ യാനങ്ങള്‍ മാത്രമാണ് യാത്രക്കാരുമായി കടലില്‍ ചുറ്റിക്കറങ്ങുന്നത് . മറ്റു സീസണുകളെ അപേക്ഷിച്ച് ബോട്ടു ജീവനക്കാര്‍ക്ക് റമദാനില്‍ കാര്യമായി ജോലി ഉണ്ടാവില്ല. എന്നാല്‍ പെരുന്നാള്‍ ആഘോഷത്തിനായി ഉല്ലാസ നൗകകള്‍ വാടകക്കെടുക്കാന്‍ ഇപ്പോള്‍ തന്നെ കൂടുതല്‍ ആവശ്യക്കാരെത്തുന്നതായി കോഴിക്കോട്ടുകാരായ ജീവനക്കാര്‍ പറയുന്നു.
വര്‍ഷം മുഴുവന്‍ ബോട്ടുകളില്‍ തന്നെ കഴിച്ചു കൂട്ടുന്ന ജീവനക്കാര്‍ക്ക് വേറിട്ട നോമ്പനുഭവമാണ് പങ്കുവെക്കാനുള്ളത് . റമദാനിലെ രാത്രികളില്‍ മത്സ്യവിഭവങ്ങള്‍ കൊണ്ടുള്ള അത്താഴമാണ് സ്‌പെഷ്യല്‍. കാര്യമായ ജോലിത്തിരക്കില്ലാത്തതിനാല്‍ നോമ്പുതുറയും രാത്രി നമസ്‌കാരവുമെല്ലാം ഒരുമിച്ച് നിര്‍വ്വഹിക്കാനും ഇവര്‍ സമയം കണ്ടെത്തുന്നുണ്ട് .