ദുബൈ പൊലീസ് വാഹനനിരയില്‍ 24 അത്യാധുനിക ബൈക്കുകള്‍ കൂടി
വികസിത രാജ്യങ്ങളില്‍ ഉപയോഗിക്കുന്ന ഉയര്‍ന്ന കുതിരശക്തിയുള്ള ബൈക്കുകളാണ് പൊലീസ് നിരത്തിലിറക്കിയത്
ദുബൈ പൊലീസ് വാഹനനിരയില്‍ 24 അത്യാധുനിക ബൈക്കുകള്‍ കൂടി ഉള്‍പ്പെടുത്തി. വികസിത രാജ്യങ്ങളില്‍ ഉപയോഗിക്കുന്ന ഉയര്‍ന്ന കുതിരശക്തിയുള്ള ബൈക്കുകളാണ് പൊലീസ് നിരത്തിലിറക്കിയത്.
കാവസാകി കോണ്‍കോഴ്സ് 1400 ബൈക്കുകളാണ് പൊലീസ് സേനയുടെ ഭാഗമായത്. അമേരിക്കയിലും മറ്റ് വികസിത രാജ്യങ്ങളിലും പൊലീസ് ഉപയോഗിച്ചുവരുന്ന ബൈക്കുകള്‍ ആധുനിക സംവിധാനങ്ങളോട് കൂടിയതാണ്. സുഖകരമായി ഓടിക്കാന്‍ കഴിയുന്ന വിധത്തില്‍ രൂപകല്‍പന ചെയ്തിരിക്കുന്ന ബൈക്കാണിത്. തിരക്കേറിയ നിരത്തുകളിലെ പട്രോളിങിന് ബൈക്കുകള്‍ ഉപയോഗിക്കുമെന്ന് ദുബൈ പൊലീസ് അറിയിച്ചു.
ദുബൈ പൊലീസ് ആസ്ഥാനത്ത് നടന്ന ബൈക്ക് കൈമാറ്റ ചടങ്ങില്‍ ട്രാന്‍സ്പോര്‍ട്ട് ആന്‍ഡ് റെസ്ക്യൂ വകുപ്പ് ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ അനസ് അല്‍ മത്റൂശി, മേജര്‍ സുല്‍ത്താന്‍ അല്‍ മര്‍റി, കാവസാകി ലിബര്‍ട്ടി ഓട്ടോമൊബൈല്‍സ് കമ്പനി ബ്രാന്‍ഡ് മാനേജര്‍ രവി നായര്‍, സെന്‍ട്രല്‍ സര്‍വീസസ് മേധാവി സാലിം ഉബൈദ് അല്‍ ഹാജിരി എന്നിവര്‍ പങ്കെടുത്തു.