സൌദിയിലെ ജ്വല്ലറികളില്‍ നിര്‍ബന്ധിത സ്വദേശിവത്കരണം പ്രാബല്യത്തിലായി
ഇനി മുതല്‍ കടകളില്‍ വിദേശികളെ ജോലിക്ക് നിര്‍ത്തിയാല്‍ ഇരുപതിനായിരം റിയാല്‍ പിഴയും ശിക്ഷയുമുണ്ടാകും
സൌദിയിലെ ജ്വല്ലറികളില്‍ നിര്‍ബന്ധിത സ്വദേശിവത്കരണം പ്രാബല്യത്തിലായി. ഇനി മുതല്‍ കടകളില്‍ വിദേശികളെ ജോലിക്ക് നിര്‍ത്തിയാല്‍ ഇരുപതിനായിരം റിയാല്‍ പിഴയും ശിക്ഷയുമുണ്ടാകും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മന്ത്രാലയ ജീവനക്കാര്‍ പരിശോധന തുടങ്ങിയിട്ടുണ്ട്.
ജ്വല്ലറി മേഖലയില്‍ സ്വദേശിവത്കരണം വര്‍ഷങ്ങള്‍ക്കു മുന്‍പ് പ്രഖ്യാപിച്ചിരുന്നു മന്ത്രിസഭ. എന്നാല്‍ ഇത് പ്രാവര്‍ത്തികമായില്ല. ഈ സാഹചര്യത്തിലാണ് സമ്പൂര്‍ണ സ്വദേശിവത്കരണം പ്രഖ്യാപിച്ചത്. തൊഴിലാളികഴളെ മാറ്റാന്‍ ഒരു മാസം അവസാനം സമയം നല്‍കി. ഇതിന്നലെ അവസാനിച്ചു. ഇന്നു മുതല്‍ മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തില്‍ പരിശോധന തുടങ്ങി. ഇന്നു മുതല്‍ സൌദി പൌരന്മാര്‍ക്ക് മാത്രമേ ജ്വല്ലറികളില്‍ ജോലി ചെയ്യാനാകൂ. വിദേശിയെ ജോലിക്ക് നിര്‍ത്തിയാല്‍ 20,000 റിയാലാണ് പിഴ. വിദേശികളുടെ എണ്ണത്തിനനുസരിച്ച് പിഴ സംഖ്യയും ഇരട്ടടിക്കും. വിദേശികള്‍ പിടിക്കപ്പെട്ടാന്‍ സ്ഥാപനത്തിനാണ് പിഴ ചുമത്തുക.
ഷോപ്പിങ് മാളുകളിലും സ്വര്‍ണക്കടകള്‍ കേന്ദ്രീകരിച്ചും മുഴുസമയ പരിശോധകര്‍ ഉണ്ടായിരിക്കുമെന്ന് തൊഴില്‍ മന്ത്രാലയ വക്താവ് ഖാലിദ് അബല്‍ഖൈല്‍ പറഞ്ഞു. സ്വര്‍ണക്കടകളില്‍ ജീവനക്കാരാക്കാന് വിദേശികളെ ജോലിക്ക് പരിശീലിപ്പിച്ചിരുന്നു. ഇവരില്‍ പലരും ഉന്നത പഠനത്തിനും ജോലിക്കും പോയെന്ന് അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മതിയായ ജീവനക്കാരില്ലെങ്കില്‍ പല സ്ഥാപനങ്ങളും പൂട്ടേണ്ടി വരുമെന്നും കട ഉടമസ്ഥരെ ഉദ്ധരിച്ച് അറബ് മാധ്യമങ്ങള്‍ റിപ്പോട്ട് ചെയ്തിരുന്നു.