സൗദിയില്‍ റമദാന്‍ ജൂണ്‍ ആറിന് ആരംഭിക്കും
സൗദിയിലും അയല്‍ അറബ് രാജ്യങ്ങളിലും ഈ വര്‍ഷത്തെ റമദാന്‍ ജൂണ്‍ ആറിന് തിങ്കളാഴ്ച ആരംഭിക്കുമെന്ന് ഗോളശാസ്ത്ര ഗവേഷകന്‍ അബ്ദുല്‍ അസീസ് അല്‍ഹുസൈനി പറഞ്ഞു.
സൗദിയിലും അയല്‍ അറബ് രാജ്യങ്ങളിലും ഈ വര്‍ഷത്തെ റമദാന്‍ ജൂണ്‍ ആറിന് തിങ്കളാഴ്ച ആരംഭിക്കുമെന്ന് ഗോളശാസ്ത്ര ഗവേഷകന്‍ അബ്ദുല്‍ അസീസ് അല്‍ഹുസൈനി പറഞ്ഞു. നോമ്പ് മുപ്പത് പൂര്‍ത്തിയാക്കി ജൂലൈ ആറിന് ബുധനാഴ്ച ഗള്‍ഫ് രാജ്യങ്ങളില്‍ ഈദുല്‍ ഫിത്വര്‍ ആഘോഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ശഅ്ബാന്‍ 29 പൂര്‍ത്തിയാക്കുന്ന ജൂണ്‍ അഞ്ച് ഞായറാഴ്ച മാസപ്പിറവി ദര്‍ശിക്കാന്‍ ഏറെ സാധ്യതയുള്ളതിനാല്‍ പിറ്റേ ദിവസം റമദാന്‍ ഒന്നായിരിക്കുമെന്നാണ് അബ്ദുല്‍ അസീസ് അല്‍ഹുസൈനിയുടെ പ്രവചനം. റമദാന്‍ തുടക്കത്തോടെ കടുത്ത ചൂടും വരണ്ട കാലാവസ്ഥയും ആരംഭിക്കുമെന്നും അല്‍ഹുസൈനി പറഞ്ഞു. സൗദിയിലെ ചൂട് ആരംഭിക്കുന്ന 'മര്‍ബഈനിയ്യ'യുടെ തുടക്കം റമദാന്‍ ഒന്നിനാണ്. 14 മണിക്കൂര്‍ നീണ്ട പകലാണ് റമദാനില്‍ അനുഭവപ്പെടുക. രാത്രിയില്‍ താരതമ്യേന ചൂടുകുറഞ്ഞ കാലാവസ്ഥയായിരിക്കും. രാജ്യത്തിന്റെ മിക്ക പ്രദേശങ്ങളിലും കൂടിയ ചൂട് 42 ഡിഗ്രിയും കുറഞ്ഞ ചൂട് 29 ഡിഗ്രിയുമായിരിക്കും. എന്നാല്‍ അല്‍അഹ്സ, ഹഫ്റുല്‍ ബാതിന്‍ എന്നിവിടങ്ങളില്‍ 45 ഡിഗ്രി വരെ ചൂട് അനുഭവപ്പെടും. ഹാഇല്‍, തബൂക്ക്, പടിഞ്ഞാറന്‍ അതിര്‍ത്തി പ്രദേശങ്ങള്‍, എന്നിവിടങ്ങളില്‍ ശരാശി 39 ഡിഗ്രി ചൂട് അനുഭവപ്പെട്ടേക്കും. പൊതുവെ ജൂണ്‍ മാസം സൗദിയില്‍ വരണ്ട കാലാവസ്ഥയായിരിക്കുമെന്നതിനാല്‍ റമദാനില്‍ ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കണം. നഗരങ്ങള്‍ക്കകത്ത് ഒഴിഞ്ഞ പ്രദേശത്തെക്കാള്‍ ചൂട് കൂടുതലായിരിക്കുമെന്നും പ്രവചനത്തില്‍ പറയുന്നു. തെളിഞ്ഞ കാലാവസ്ഥയില്‍ നോമ്പ് 30 പൂര്‍ത്തിയാക്കി ജൂലൈ ആറിനായിരിക്കും സൗദിയിലും അയല്‍ അറബ് രാജ്യങ്ങളിലും ഈദുല്‍ ഫിത്വര്‍ എന്നും അദ്ദേഹം പറഞ്ഞു.