ജലം, വൈദ്യുതി ഉപയോഗത്തില്‍ മിതത്വം പാലിക്കണമെന്ന് കുവൈത്ത്
വെള്ളത്തിന്റെയും വൈദ്യുതിയുടെയും ഉപയോഗത്തിൽ വിദ്യാര്‍ഥികള്‍ക്കിടയില്‍ മിതത്വ സംസ്കാരം വളർത്തുകയാണ് തർശീദ് എന്ന് പേരിട്ട കാമ്പയിനിലൂടെ അധികൃതർ ലക്ഷ്യമിടുന്നത്.
ജലം വൈദ്യുതി എന്നിവയുടെ ഉപയോഗത്തിൽ മിതത്വം പാലിക്കണമെന്ന സന്ദേശവുമായി കുവൈത്ത് ജല വൈദ്യുതി മന്ത്രാലയം സ്‌കൂളുകളിൽ ബോധവത്കരണ കാമ്പയിൻ ആരംഭിച്ചു. വെള്ളത്തിന്റെയും വൈദ്യുതിയുടെയും ഉപയോഗത്തിൽ വിദ്യാര്‍ഥികള്‍ക്കിടയില്‍ മിതത്വ സംസ്കാരം വളർത്തുകയാണ് തർശീദ് എന്ന് പേരിട്ട കാമ്പയിനിലൂടെ അധികൃതർ ലക്ഷ്യമിടുന്നത്.
ജല-വൈദ്യുതി മന്ത്രാലയം അണ്ടര്‍ സെക്രട്ടറി എഞ്ചി. മുഹമ്മദ് ബൂഷഹ്രിയാണ് കാമ്പയിന്‍ പരിപാടികളുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചത്. വെള്ളവും വൈദ്യുതിയും നിത്യ ജീവിതത്തിന് ഒഴിച്ചുകൂടാനാവാത്ത സംഗതികളാണെന്നും മിതത്വം ശീലിക്കാൻ ചെറു പ്രായത്തിലെ വിദ്യാർഥികളെ പ്രേരിപ്പിക്കുകയാണ് കാമ്പയിൻ കൊണ്ട് ഉദ്യേശിക്കുന്നതെന്നും അണ്ടര്‍ സെക്രട്ടറി പറഞ്ഞു. മേഖലയിലെ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് കുവൈത്തില്‍ ജലത്തിന്റെയും വൈദ്യുതിയുടെയും ആളോഹരി ഉപയോഗം വളരെ കൂടുതലാണെന്നും കുവൈത്തുള്‍പ്പെടെ മേഖലയില്‍ ഭാവിയില്‍ വന്‍ ജല ദൗര്‍ലഭ്യം അനുഭവപ്പെട്ടേക്കുമെന്നു അന്താരാഷ്ട്ര സംഘടനകൾ മുന്നറിയിപ്പു നൽകിയതായും അണ്ടർ സെക്രട്ടറി ചൂണ്ടിക്കാട്ടി. വിദ്യാര്‍ഥികളില്‍ മിതവ്യയം ശീലിപ്പിക്കുന്നതോടൊപ്പം സ്കൂളിന് പുറത്തുള്ള ജീവിതത്തിലും ഈ സംസ്കാരം പിന്തുടരാനുള്ള പരിശീലനം സാധ്യമാക്കുന്ന നിരവധി പരിപാടികൾ കാമ്പയിന്റെ വിവിധ പദ്ധതികളാണ് കാമ്പയിന്റെ ഭാഗമായി നടക്കുമെന്നും എഞ്ചി. മുഹമ്മദ് ബൂഷഹ്രി കൂട്ടിച്ചേത്തു.