കുവൈത്ത് എയര്‍വേസ് മുംബെയിലേക്കുള്ള വിമാനസര്‍വീസുകള്‍ ഇരട്ടിയാക്കി

Update: 2018-04-18 06:59 GMT
Editor : Subin
കുവൈത്ത് എയര്‍വേസ് മുംബെയിലേക്കുള്ള വിമാനസര്‍വീസുകള്‍ ഇരട്ടിയാക്കി
Advertising

ഈ സെക്ടറിയിലേക്കുള്ള യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായതിനെ തുടര്‍ന്നാണ് പ്രതിദിന സര്‍വീസ് ഇരട്ടിപ്പിക്കാന്‍ കുവൈത്ത് എയര്‍വെയ്‌സ് തീരുമാനിച്ചത്.

കുവൈത്ത് ദേശീയ വിമാനക്കമ്പനിയായ കുവൈത്ത് എയര്‍വേസ് മുംബെയിലേക്കുള്ള വിമാനസര്‍വീസുകളുടെ എണ്ണം ഇരട്ടിയാക്കി. ഈ മാസം പത്തു മുതല്‍ ദിനേന രണ്ടു വിമാനങ്ങള്‍ കുവൈത്തില്‍ നിന്ന് മുംബൈയിലേക്കും സര്‍വീസ് നടത്തുമെന്ന് കുവൈത്ത് എയര്‍വെയ്‌സ് കമ്പനി അറിയിച്ചു.

നിലവില്‍ പ്രതിദിനം ഓരോ വിമാനം വീതമാണ് കുവൈത്ത് മുംബൈ സെക്ടറില്‍ സര്‍വീസ് നടത്തുന്നത്. ഈ സെക്ടറിയിലേക്കുള്ള യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായതിനെ തുടര്‍ന്നാണ് പ്രതിദിന സര്‍വീസ് ഇരട്ടിപ്പിക്കാന്‍ കുവൈത്ത് എയര്‍വെയ്‌സ് തീരുമാനിച്ചത്. കുവൈത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് പുറമെ മറ്റു ഗള്‍ഫ്‌നാടുകളില്‍ നിന്നുള്ള ട്രാന്‍സിറ്റ് യാത്രക്കാര്‍ക്കും അധിക സര്‍വീസിന്റെ ഗുണം ലഭിക്കുമെന്ന് കമ്പനി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

കുവൈത്തില്‍ നിന്നുള്ള ആദ്യവിമാനം പുലര്‍ച്ചെ 05:50നും രണ്ടാമത്തെ വിമാനം രാത്രി ഒമ്പതു നാല്‍പതിനും ആണ് പുറപ്പെടുക. പുലര്‍ച്ചെ 5:25 നാണ് മുംബൈയില്‍ നിന്നുള്ള ആദ്യവിമാനം പുറപ്പെടുക. രണ്ടാമത്തെ സര്‍വീസ് ഉച്ചക്ക് ഒന്നരക്ക് മുംബയില്‍ നിന്ന് യാത്ര പുറപ്പെടും. എയര്‍ ബസ് അ 320 ബോയിങ് 777 എന്നീ വിമാനങ്ങളാണ് കുവൈറ്റ് മുംബൈ സെക്റ്ററില്‍ സര്‍വീസിന് ഉപയോഗിക്കുകയെന്നും അധികൃതര്‍ അറിയിച്ചു.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News