ഫലസ്തീന്‍ പ്രശ്നവും യമനിലെ ഹൂതികളുടെ ആക്രമണവും അറബ് ലീഗ് ഉച്ചകോടിയില്‍ അവതരിപ്പിക്കും
അറബ് ഉച്ചകോടിക്ക് മുന്നോടിയായി നടന്ന വിദേശ കാര്യ മന്ത്രിമാരുടെ യോഗത്തിലാണ് തീരുമാനം
ഫലസ്തീന്‍ പ്രശ്നവും യമനിലെ ഹൂതികളുടെ ആക്രമണവും അറബ് ലീഗ് ഉച്ചകോടിയില്‍ വിദേശ കാര്യ മന്ത്രിമാര്‍ അവതരിപ്പിക്കും. അറബ് ഉച്ചകോടിക്ക് മുന്നോടിയായി നടന്ന വിദേശ കാര്യ മന്ത്രിമാരുടെ യോഗത്തിലാണ് തീരുമാനം. അറബ് ലീഗിലേക്കുള്ള സ്ഥിരം നയതന്ത്ര പ്രതിനിധിയാണ് ഖത്തറിനെ പ്രതിനിധീകരിച്ച് യോഗത്തില്‍ പങ്കെടുത്തത്.
ഇന്നലെ രാവിലെ നടന്ന ഉന്നത തല യോഗത്തിന് ശേഷം ഉച്ചകോടിയിലേക്കുള്ള വിഷയങ്ങള്‍ വിദശകാര്യ മന്ത്രിമാര്‍ ചേര്‍ന്ന് ക്രോഡീകരിച്ചത്. ഇത് വിദേശ കാര്യ മന്ത്രിമാര്‍ ചേര്‍ന്ന് അന്തിമ രൂപത്തിലാക്കി. യമനിലെ ഹൂതികളുണ്ടാക്കുന്ന പ്രശ്നം ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്. ഫലസ്തീന്‍ വിഷയമാണ് യോഗത്തിന്റെ അന്തിമ അജണ്ടയിലുള്ള വിഷയങ്ങളിലൊന്ന്.
തയ്യാറാക്കിയ അന്തിമ അജണ്ടാ വിശദാംശങ്ങള്‍ ഞായറാഴ്ചയിലെ ഉച്ചകോടിയില്‍ സമര്‍പ്പിക്കും. അറബ് രാഷ്ട്രങ്ങളില്‍ ചിലരുമായി ഭിന്നതയിലുള്ള ഖത്തറിനും അറബ് ഉച്ചകോടിക്ക് സെക്രട്ടറി ജനറല്‍ ക്ഷണിച്ചിരുന്നു. വിദേശ കാര്യ മന്ത്രിക്ക് പകരം പക്ഷേ എത്തിയത് അറബ് ലീഗിലേക്കുള്ള ഖത്തറിന്റെ സ്ഥിരം പ്രതിനിധിയാണ്. 22 രാഷ്ട്രങ്ങളില്‍ ഭൂരിഭാഗം പേരുടെയും മന്ത്രിമാരാണ് യോഗത്തിലെത്തിയത്.
അടിസ്ഥാന സൗകര്യ വികസനം ലക്ഷ്യമാക്കി വിവിധ കരാറുകള്‍ വിവിധ രാജ്യങ്ങള്‍ തമ്മിലുണ്ടാകും. ഇതിന്റെ ഭാഗമായി ജോര്‍ദാനും ഈജിപ്തും തമ്മില്‍ ആദ്യ കരാര്‍ ഒപ്പിട്ടു.തൊഴില്‍ പ്രതിസന്ധി, ജലം, ഊർജ്ജം,തീവ്രവാദം എന്നീ വിഷയങ്ങളും ഉച്ചകോടി ചര്‍ച്ച ചെയ്യും. 22 അറബ് രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളാണ് യോഗത്തിൽ പങ്കെടുക്കുന്നത്. ശനിയാഴ്ച നടക്കുന്ന അംഗ രാജ്യങ്ങളുടെ സംയുക്ത സൈനികാഭ്യാസത്തോടെയാണ് ഉച്ചകോടിക്ക് തുടക്കമാവുക.