സൗദി കിരീടാവകാശിയുടെ അമേരിക്കന്‍ പര്യടനത്തിന് ചൊവ്വാഴ്ച തുടക്കമാകും

Update: 2018-04-19 14:44 GMT
Editor : Jaisy
സൗദി കിരീടാവകാശിയുടെ അമേരിക്കന്‍ പര്യടനത്തിന് ചൊവ്വാഴ്ച തുടക്കമാകും
Advertising

mപ്രതിസന്ധി അമേരിക്കന്‍ പ്രസിഡന്റുമായുള്ള ചര്‍ച്ചയില്‍ പ്രധാന വിഷയമാകും

സൗദി കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെ അമേരിക്കന്‍ പര്യടനത്തിന് ചൊവ്വാഴ്ച തുടക്കമാകും. ഖത്തര്‍ പ്രതിസന്ധി അമേരിക്കന്‍ പ്രസിഡന്റുമായുള്ള ചര്‍ച്ചയില്‍ പ്രധാന വിഷയമാകും. പശ്ചിമേഷ്യയിലെ പ്രതിസന്ധികളുടെ ചര്‍ച്ചക്കൊപ്പം വിവിധ വാണിജ്യ കരാറുകളും ഒപ്പു വെക്കും.

കിരീടാവകാശിയായി അധികാരമേറ്റ ശേഷം ആദ്യമായാണ് സൌദി കിരീടാവകാശി നാളെ അമേരിക്കയിലെത്തുന്നത്.ഇറാന്റെ ആണവ നയം, മേഖലയിലെ ഇടപെടല്‍, ഖത്തര്‍ നയതന്ത്ര പ്രശ്നപരിഹാരം, യമനില്‍ സമാധാനം പുന:സ്ഥാപിക്കല്‍ എന്നിവയാണ് മുഖ്യ ചര്‍ച്ചാവിഷയങ്ങള്‍. കോടികളുടെ വാണിജ്യ നിക്ഷേപ കരാറുകളും അമേരിക്കയും സൌദിയും ഒപ്പു വയ്ക്കും. ഏഴ് വര്‍ഷം പിന്നിട്ട സിറിയന്‍ പ്രശ്നവും ഗൂതയില്‍ നടക്കുന്ന നരമേധവും ഇരു നേതാക്കളു ചര്‍ച്ച ചെയ്തേക്കും. എട്ട് പതിറ്റാണ്ട് നീണ്ട സൗദി, അമേരിക്കന്‍ സൗഹൃദത്തിന്റെ അന്തരീക്ഷത്തില്‍ മേഖലയിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനാണ് ഇരു രാജ്യങ്ങളും ശ്രമിക്കുക. ഫലസ്തീന്‍, ഇസ്രായേല്‍ പ്രശ്നപരിഹാരത്തിനുള്ള ശ്രമവും നേതാക്കള്‍ ചര്‍ച്ച ചെയ്യും. അമേരിക്കയുമായുള്ള സൗഹൃദം നിലനിര്‍ത്തുമ്പോഴും ജറൂസലമിലേക്ക് എംബസി മാറ്റാനുള്ള തീരുമാനത്തോട് സൗദി ശക്തമായി വിയോജിപ്പിലാണ്. സൗദി കിരീടാവകാശിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ഖത്തര്‍ അമീര്‍ യു.എ.ഇ നേതൃത്വം എന്നിവരുമായും അമേരിക്കന്‍ പ്രസിഡന്റ് കൂടിക്കാഴ്ച നടത്തുന്നുണ്ട്.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News