നരേന്ദ്ര മോദിയെ സ്വീകരിക്കാൻ യുഎഇ ഒരുങ്ങി

Update: 2018-04-20 05:07 GMT
നരേന്ദ്ര മോദിയെ സ്വീകരിക്കാൻ യുഎഇ ഒരുങ്ങി
Advertising

നാളെ കാലത്ത്​ ദുബൈ ഒപറ ഹൗസിൽ രണ്ടായിരത്തോളം വരുന്ന ഇന്ത്യക്കാരെ മോദി അഭിസംബോധന ചെയ്യും

പശ്ചിമേഷ്യൻ സന്ദര്‍ശനത്തിന്റെ ഭാഗമായി ഇന്ന് വൈകീട്ട് എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കാൻ യു.എ.ഇ ഒരുങ്ങി. ഇതു രണ്ടാം തവണയാണ്​ മോദി യു.എ.ഇയിലെത്തുന്നത്​. ഇന്നും നാളെയും യു.എ.ഇയിൽ തങ്ങുന്ന പ്രധാനമന്ത്രി നിരവധി സുപ്രധാന കരാറുകളിൽ ഒപ്പുവെക്കും.

ഫലസ്തീനിലെ റാമല്ലയിൽ നിന്നും അബൂദബിയിൽ എത്തുന്ന പ്രധാനമന്ത്രിക്ക്​വൻസ്വീകരണമാണ്​ഏർപ്പെടുത്തിയിരിക്കുന്നത്​. യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ ക്ഷണപ്രകാരമാണ് ഇത്തവണത്തെ സന്ദർശനം. യുഎഇ ഭരണാധികാരികളുമായി വിവിധ വിഷയങ്ങളിൽ മോദി ചർച്ച നടത്തും. വിവിധ തുറകളുമായി ബന്ധപ്പെട്ട ഒരു ഡസനിലേറെ കരാറുകളിൽ ഇന്ത്യയും യു.എ.ഇയും ഒപ്പുവെക്കും.

നാളെ കാലത്ത്​ദുബൈ ഒപറ ഹൗസിൽ രണ്ടായിരത്തോളം വരുന്ന ഇന്ത്യക്കാരെ മോദി അഭിസംബോധന ചെയ്യും. തന്റെ ഭരണത്തിൽ ഗൾഫ്​, ഇന്ത്യ സഹകരണം മെച്ചപ്പെട്ടതിൽ ഊന്നിയാകും മോദിയുടെ പ്രസംഗം. ദുബൈയിൽ നടക്കുന്ന ആഗോള സർക്കാർ ഉച്ചകോടിയിൽ മോദി മുഖ്യപ്രഭാഷണം നടത്തും. ഉച്ചകോടിയിൽ ഇന്ത്യയ്ക്ക് 'ഗസ്റ്റ് ഓഫ് ഓണർ' പദവി നൽകിയിട്ടുണ്ട്. യുഎഇ സർക്കാർ അനുവദിച്ച സ്ഥലത്ത്​പണിയാൻ പോകുന്ന കൂറ്റൻ ഹൈന്ദവ ക്ഷേത്രത്തിന്റെ ശിലാസ്ഥാപന ചടങ്ങിലും മോദി സംബന്ധിക്കും.
നാളെ വൈകീട്ട്​പ്രധാനമന്ത്രി ഒമാനിലേക്ക്​തിരിക്കും. ഇതാദ്യമായാണ് മോദി ഒമാനിൽ സന്ദര്‍ശനത്തിനെത്തുന്നത്. അറബ്​ ലോകം ഏറെ താൽപര്യത്തോടെയാണ്​ പ്രധാനമന്ത്രി മോദിയുടെ ഗൾഫ്​സന്ദർശനത്തെ ഉറ്റുനോക്കുന്നത്​.

Tags:    

Similar News