വിസമാറ്റം ആഗ്രഹിക്കുന്ന തൊഴിലാളികള്‍ ഒരു മാസത്തിനുള്ളില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാക്കണമെന്ന് കുവൈത്ത്
വിസമാറ്റം ആഗ്രഹിക്കുന്ന തൊഴിലാളികള്‍ ഒരു മാസത്തിനുള്ളില്‍ ആവശ്യമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കണം എന്ന് കുവൈത്ത് മാന്‍ പവര്‍ റിക്രൂട്ട്‌മെന്റ് അതോറിറ്റി.
വിസമാറ്റം ആഗ്രഹിക്കുന്ന തൊഴിലാളികള്‍ ഒരു മാസത്തിനുള്ളില്‍ ആവശ്യമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കണം എന്ന് കുവൈത്ത് മാന്‍ പവര്‍ റിക്രൂട്ട്‌മെന്റ് അതോറിറ്റി.തൊഴില്‍ മാറ്റത്തിനുള്ള അനുമതി നേടിയ തൊഴിലാളിക്കെതിരെ തൊഴിലുടമ നല്കുന്ന പരാതി നിലനില്ക്കില്ലെന്നും അതോറിറ്റി അറിയിച്ചു.
തൊഴില്‍ സംബന്ധമായ തര്‍ക്കങ്ങളെ തുടര്‍ന്ന് വിസ മാറ്റത്തിന് ശ്രമിക്കുന്ന തൊഴിലാളികള്‍ക്കാണ് മാന്‍പവര്‍ അതോറിറ്റിയുടെ മുന്നറിയിപ്പ് ബാധകമാകുക. നടപടിക്രമങ്ങള്‍ മുഴുവനായി പൂര്‍ത്തിയാക്കിയതിന് ശേഷമായിരിക്കണം തൊഴില്‍ വകുപ്പ് കാര്യാലയത്തില്‍ നിന്ന് വിസാ മാറ്റത്തിനുള്ള അനുമതി വാങ്ങേണ്ടത്. അനുമതിപത്രത്തിനു 30 ദിവസത്തെ കാലാവധി മാത്രമാണുണ്ടാവുക. ഒരുമാസത്തിലേറെ വൈകിയാല്‍ അനുമതി അസാധുവാകും. തൊഴിലാളി ബന്ധപ്പെട്ട ഡിപ്പാര്‍ട്ടുമെന്റില്‍നിന്ന് വിസ മാറ്റത്തിനുള്ള അനുമതി കരസ്ഥമാക്കിയാല്‍ അതിനെതിരെ തൊഴിലുടമ കൊടുക്കുന്ന പരാതികള്‍ സ്വീകരിക്കപ്പെടുകയില്ലെന്നും അതോറിറ്റി വ്യക്തമാക്കി. സാധാരണ ഗതിയില്‍ വിസ മാറുന്നതിന് മൂന്ന് മാസം മുമ്പും കരാറടിസ്ഥാനില്‍ ജോലി ചെയ്യുന്ന തൊഴിലാളി ഒരു മാസം മുമ്പുമാണ് തൊഴിലുടമക്ക് മുന്നറിയിപ്പ് നോട്ടീസ് നല്‍കേണ്ടത്. രേഖാമൂലമാണ് മുന്നറിയിപ്പ് നല്‌കേണ്ടത്. മുന്നറിയിപ്പ് കാലത്തിന് പകരം തൊഴിലുടമ നിശ്ചയിക്കുന്ന തുക നല്‍കിയും വിസ മാറ്റം നേടാവുന്നതാണ് .
തൊഴില്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ തകര്‍ക്ക പരിഹാര സെല്ലിലെത്തിയാല്‍ അധികൃതര്‍ക്ക് മുമ്പില്‍ തൊഴിലാളി നേരിട്ട് ഹാജരാകണമെന്ന നിബന്ധനയും മാന്‍ പവര്‍ അതോറിറ്റി പുതുതായി ഉള്‍പ്പെടുത്തിയിട്ടുണ്ട് തെളിവെടുപ്പ് സമയത്ത് അഭിഭാഷകന്റെയോ നിയമവിദഗ്ധരുടെയോ സഹായം തേടാന്‍ അനുവാദമുണ്ടാകുമെന്നും മാന്‍ പവര്‍ അതോറിറ്റി വ്യക്തമാക്കി . .