ദുബൈ ഇലക്ട്രിസിറ്റി ആന്റ് വാട്ടര്‍ വകുപ്പിന് കീഴില്‍ പുസ്തക പ്രദര്‍ശനം

Update: 2018-04-22 16:07 GMT
Editor : admin
ദുബൈ ഇലക്ട്രിസിറ്റി ആന്റ് വാട്ടര്‍ വകുപ്പിന് കീഴില്‍ പുസ്തക പ്രദര്‍ശനം
Advertising

യു.എ.ഇ വായനാവര്‍ഷമായി ആചരിക്കുന്ന സാഹചര്യത്തിലാണ് ദുബൈ വാട്ടര്‍ ആന്റ് ഇലക്ട്രിസിറ്റി പ്രത്യേക പ്രദര്‍ശനം ഒരുക്കിയത്.

Full View

ദുബൈ ഇലക്ട്രിസിറ്റി ആന്റ് വാട്ടര്‍ വകുപ്പിന് കീഴില്‍ പുസ്തക പ്രദര്‍ശനം നടന്നു. ദുബൈ സാബീല്‍ പാര്‍ക്കില്‍ നടന്ന പ്രദര്‍ശനത്തില്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നിരവധി സന്ദര്‍ശകരാണ് എത്തിച്ചേര്‍ന്നത്.

യു.എ.ഇ വായനാവര്‍ഷമായി ആചരിക്കുന്ന സാഹചര്യത്തിലാണ് ദുബൈ വാട്ടര്‍ ആന്റ് ഇലക്ട്രിസിറ്റി പ്രത്യേക പ്രദര്‍ശനം ഒരുക്കിയത്. പല വിഷയങ്ങളിലുള്ള ആയിരക്കണക്കിന് പുസ്തകങ്ങളാണ് പ്രദര്‍ശനത്തിന്റെ ഭാഗമായി ഒരുക്കിയത്. കുട്ടികള്‍ക്കുള്ള പുസ്തകങ്ങളും ഇവയില്‍ ഇടംപിടിച്ചു. 'ദേവ' വകുപ്പിന്റെ പുസ്തകശേഖരത്തില്‍ ഒട്ടേറെ ഡിജിറ്റല്‍ പുസ്തകങ്ങളും ഉള്‍പ്പെടുന്നുണ്ട്. ചരിത്രം, സാഹിത്യം, കല, നഗരവികസനം, ഊര്‍ജ വിനിയോഗം ഉള്‍പ്പെടെ എല്ലാതരം പുസ്തകങ്ങളും ജനങ്ങളിലേക്ക് എത്തിക്കാനുള്ള നീക്കത്തിന്റെ കൂടി ഭാഗമായിരുന്നു പ്രദര്‍ശനം. വായനയെ ജനകീയമാക്കുകയെന്ന യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിന്‍െറ ലക്ഷ്യസാക്ഷാത്കാരമാണ് പ്രദര്‍ശനമെന്നും സംഘാടകര്‍ വ്യക്തമാക്കി.

റീഡിങ് ഈസ് പോസിറ്റീവ് എനര്‍ജി പ്രദര്‍ശനത്തിന്റെ ഭാഗമായി കുട്ടികള്‍ക്കു വേണ്ടി പ്രത്യേക ക്ലാസുകളും മറ്റും നടന്നു. ഡിജിറ്റല്‍ പുസ്തക വായനക്കുള്ള സൗകര്യവും ഇവിടെ ഏര്‍പ്പെടുത്തിയിരുന്നു. സാബീല്‍ പാര്‍ക്കിനു പുറമെ ദുബൈയിലെ മറ്റു പാര്‍ക്കുകളിലും പുസ്തക പ്രദര്‍ശനം സംഘടിപ്പിക്കുമെന്നും സംഘാടകര്‍ അറിയിച്ചു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News