ഷാര്‍ജയില്‍ തൊഴിലാളികള്‍ക്ക് ആശ്വാസമായി സൗജന്യ വൈദ്യപരിശോധനാ ക്യാമ്പ്

Update: 2018-04-24 09:34 GMT
Editor : admin
ഷാര്‍ജയില്‍ തൊഴിലാളികള്‍ക്ക് ആശ്വാസമായി സൗജന്യ വൈദ്യപരിശോധനാ ക്യാമ്പ്
Advertising

കുറഞ്ഞ വരുമാനക്കാരായ തൊഴിലാളികള്‍ തിങ്ങി താമസിക്കുന്ന ഷാര്‍ജയിലെ സജ ലേബര്‍ ക്യാമ്പുകളില്‍ നടന്ന സൗജന്യ വൈദ്യ പരിശോധനാ ക്യാമ്പ് നൂറുകണക്കിനാളുകള്‍ക്ക് തുണയായി.

Full View

കുറഞ്ഞ വരുമാനക്കാരായ തൊഴിലാളികള്‍ തിങ്ങി താമസിക്കുന്ന ഷാര്‍ജയിലെ സജ ലേബര്‍ ക്യാമ്പുകളില്‍ നടന്ന സൗജന്യ വൈദ്യ പരിശോധനാ ക്യാമ്പ് നൂറുകണക്കിനാളുകള്‍ക്ക് തുണയായി. മലബാര്‍ ജ്വല്ലറി ഗ്രൂപ്പിന്‍റെ സാമൂഹിക സേവന വിഭാഗമാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

സജ ലേബര്‍ ക്യാമ്പിലെ കുറഞ്ഞ വരുമാനക്കാര്‍ക്ക് വേണ്ടി ഇതാദ്യമായാണ് ഇത്രയും വിപുലമായ ക്യാമ്പ് സംഘടിപ്പിക്കുന്നത്. മലബാര്‍ ജ്വല്ലറിയുടെ മേല്‍നോട്ടത്തില്‍ സംഘടിപ്പിച്ച ക്യാമ്പില്‍ എണ്ണമറ്റ കൂട്ടായ്മകളും പങ്കുചേര്‍ന്നു. ഷാര്‍ജ ആരോഗ്യ മന്ത്രാലയം, ഷാര്‍ജ ചാരിറ്റി, ഏ.കെ.എം.ജി എമിറേറ്റ്സ്, ഡിയര്‍ ഹെല്‍ത്ത് അജ്മാന്‍, ആസ്റ്റര്‍, ഫോസ യു.എ.ഇ ഘടകം, അല്‍സാമ ഫാര്‍മസി, റെഡ്ക്രസന്‍റ്, പ്രൈം മെഡിക്കല്‍സ്, എമിറേറ്റ്സ് മെഡിക്കല്‍ സ്റ്റുഡന്‍റ്സ് സൊസൈറ്റി, ദുബൈ നഗരസഭ എന്നിവയുടെ പൂര്‍ണ പിന്തുണയും ക്യാമ്പിന് ഏറെ ഗുണം ചെയ്തു. എല്ലാ വിഭാഗത്തിനു ചുവടെയും വിദഗ്ധ ഡോക്ടര്‍മാരുടെ സജീവ പങ്കാളിത്തമായിരുന്നു ക്യാമ്പിന്‍റെ മറ്റൊരു പ്രത്യകേത. സൗജന്യ പരിശോധനക്കു പുറമെ മരുന്നു വിതരണവും നടന്നു.

ആതുര മേഖലയിലെ വര്‍ധിച്ച ചെലവുകള്‍ക്കിടയില്‍ സാധാരണക്കാര്‍ക്ക് വൈദ്യസഹായം ഉറപ്പാക്കാനുള്ള നീക്കത്തിന്‍റെ ഭാഗമാണ് ഇത്തരം ക്യാമ്പുകളെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഏതായാലും കുറഞ്ഞ വരുമാനക്കാര്‍ക്ക് ഏറെ ഗുണകരമായി മാറുകയാണ് ഇത്തരം സൗജന്യ വൈദ്യ പരിശോധനാ ക്യാമ്പുകള്‍.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News