ഖത്തര്‍ ദേശീയദിനാഘോഷത്തിന്റെ ഭാഗമായി മലയാളി കൂട്ടായ്മ
കള്‍ച്ചറല്‍ ഫോറം ഖത്തര്‍ ഹമദ് റിഹാബിലിറ്റേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സംഘടിപ്പിച്ച പരിപാടി വൈസ് പ്രസിഡന്റ് തോമസ് സക്കറിയ ഉദ്ഘാടനം ചെയ്തു
ഖത്തര്‍ ദേശീയദിനാഘോഷത്തിന്റെ ഭാഗമായി ദോഹയിലെ ഒരു മലയാളി കൂട്ടായ്മ . ഹമദ് ആശുപത്രിയിലെ രോഗികള്‍ക്കൊപ്പമായിരുന്നു ആഘോഷം. കള്‍ച്ചറല്‍ ഫോറം ഖത്തര്‍ ഹമദ് റിഹാബിലിറ്റേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സംഘടിപ്പിച്ച പരിപാടി വൈസ് പ്രസിഡന്റ് തോമസ് സക്കറിയ ഉദ്ഘാടനം ചെയ്തു.
ഖത്തര്‍ സ്വദേശികള്‍ക്കൊപ്പം പ്രവാസി സമൂഹവും സജീവമായി പങ്കെടുത്ത ദേശീയദിനാഘോഷ പരിപാടികളില്‍ വേറിട്ട ഒന്നായിരുന്നു ഹമദ് മെഡിക്കല്‍ സിറ്റിയിലെ റിഹാബിലിറ്റേഷന്‍ സെന്ററില്‍ നടന്നത് . കള്‍ച്ചറല്‍ഫോറത്തിന്റെയും നടുമുറ്റത്തിന്റെയും ആഭിമുഖ്യത്തില്‍ നടന്ന പരിപാടിയില്‍ എഴുത്തു കാരി ശാന്താ തുളസീധരന്‍ മുഖ്യാതിഥിയിയായിരുന്നു. കൾച്ചറൽ ഫോറം വൈസ് പ്രസിഡന്റ് തോമസ് സകരിയ ആഘോഷ പരിപാടികള്‍ ഉൽഘാടനം ചെയ്തു.ജനറൽ സെക്രട്ടറി സാദിഖ് അലി അധ്യക്ഷത വഹിച്ച ചടങ്ങിൽ QRI ഹെഡ് നഴ്‌സ് സുപ്രണ്ടന്റ് ഫത്തെ, ആനി ജോണ്, നൂർജഹാൻ ഫൈസൽ,യാസിർ അബ്ദുള്ള, മജീദലി തുടങ്ങിയവർ സംസാരിച്ചു. കുട്ടികളുടെ വ്യത്യസ്ത ഗ്രൂപ്പുകൾ അവതരിപ്പിച്ച നൃത്ത നൃത്യങ്ങൾ, ശറഫുദ്ധീൻ, രജീഷ്, പ്രവീണ്, രമേശ് തുടങ്ങിയവരുടെ വാദ്യ മേളം,ഷെറിൻ കേച്ചേരിയുടെ മാജിക്, നബീൽ സലാം, അക്ബർ ചാവക്കാട് ആലപിച്ച ഗാനങ്ങൾ തുടങ്ങിയവ ആഘോഷത്തിന് ചാരുതയേകി. ആബിദ സുബൈർ,ഷബീർ, റുബീന മുഹമ്മദ്,നിസ്താർ ഗുരുവായൂർ, മൻസൂർ,സമീറ അബ്ദുല്ല തുടങ്ങിയവർ നേതൃത്വം നൽകി.