കുവൈത്തിൽ വാഹനങ്ങളിൽ പാചക വാതക സിലിണ്ടറുകൾ കൊണ്ട് പോകുന്നതിനു പ്രത്യേക അനുമതി പത്രം

Update: 2018-04-26 08:30 GMT
Editor : Jaisy
കുവൈത്തിൽ വാഹനങ്ങളിൽ പാചക വാതക സിലിണ്ടറുകൾ കൊണ്ട് പോകുന്നതിനു പ്രത്യേക അനുമതി പത്രം
Advertising

ഫയർ സർവീസ് ഡയറക്റ്ററേറ്റിലെ സുരക്ഷാ കാര്യ വിഭാഗം മേധാവി ബ്രിഗേഡിയര്‍ ഖാലിദ് ഫഹദ് ആണ് ഇക്കാര്യം അറിയിച്ചത്

Full View

കുവൈത്തിൽ വാഹനങ്ങളിൽ പാചക വാതക സിലിണ്ടറുകൾ കൊണ്ട് പോകുന്നതിനു പ്രത്യേക അനുമതി പത്രം നിർബന്ധമാക്കുന്നു . ഫയർ സർവീസ് ഡയറക്റ്ററേറ്റിലെ സുരക്ഷാ കാര്യ വിഭാഗം മേധാവി ബ്രിഗേഡിയര്‍ ഖാലിദ് ഫഹദ് ആണ് ഇക്കാര്യം അറിയിച്ചത് . അനുമതി പത്രമില്ലാത്ത വാഹനങ്ങളിൽ LPG സിലിണ്ടറുകൾ കൊണ്ട് പോകുന്നവർക്ക് 500 ദീനാര്‍ പിഴ ഒടുക്കേണ്ടി വരും .

ഗാർഹികാവശ്യത്തിനും വ്യാവസായികാവശ്യത്തിനും LPG സിലിണ്ടറുകൾ കൊണ്ടുപോകുന്ന വാഹനങ്ങൾക്ക് ജനറല്‍ ഫയര്‍ഫോഴ്സ് ഡിപ്പാര്‍ട്ടുമെന്റില്‍ നിന്ന് പ്രത്യേക ലൈസന്‍സ് കരസ്ഥമാക്കണമെന്ന നിയമം നവംബർ ഒന്ന് മുതലാണ് പ്രാബല്യത്തിൽ വരുന്നത്. വാഹനം അപകട സാധ്യതയില്ലാത്ത തരത്തില്‍ ഗ്യാസ് സിലിണ്ടറുകള്‍ കൊണ്ടുപോകുന്നതിനു പര്യാപ്തമാണെന്നു തെളിയിക്കുന്ന പ്രത്യേക ലൈന്‍സ് ഫയർ സർവീസ് ഡയറക്റ്ററേറ്റിന്റെ സെക്യൂരിറ്റി വിഭാഗമാണ് നൽകുക . ലൈസൻസ് കരസ്ഥമാക്കാന്‍ ഗ്യാസ് വിതരണ രംഗത്തു പ്രവർത്തിക്കുന്നവരും വാഹന ഉടമകളും ജാഗ്രത കാണിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. ലൈസന്‍സ് കരസ്ഥമാക്കാതെ വാഹനങ്ങളില്‍ ഗ്യാസ് സിലിണ്ടർ കയറ്റിയാൽ 500 ദീനാര്‍ പിഴ ഈടാക്കും നവംബർ ഒന്ന് മുതലാണ് ലൈസൻസ് നിർബന്ധമാക്കുന്നത്. ഒരിക്കൽ നിയമലംഘനത്തിനു പിടിക്കപ്പെട്ടാൽ പിന്നീട് അതെ വാഹനത്തിനു ലൈസൻസ് ലഭിക്കില്ല . സിലിണ്ടറുകൾ കൊണ്ടുപോകുന്നതിനിടെ ഗ്യാസ് ചോര്‍ച്ചയും തുടര്‍ന്നുണ്ടാകുന്ന റോഡപകടങ്ങളും വർധിച്ച സാഹചര്യത്തിലാണ് അധികൃതര്‍ നിയമം കര്‍ശനമാക്കാൻ ഒരുങ്ങുന്നത്.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News