സ്വദേശിവത്കരണം: സൌദിയില്‍ വ്യാപക പരിശോധന

Update: 2018-04-26 04:06 GMT
Editor : admin
സ്വദേശിവത്കരണം: സൌദിയില്‍ വ്യാപക പരിശോധന
Advertising

മൊബൈല്‍ കടകളിലെ അമ്പത് ശതമാനം സ്വദേശിവത്കരണം നടപ്പാക്കിയെന്ന് ഉറപ്പു വരുത്തുന്നതിനുള്ള പരിശോധന ഒരാഴ്ച പിന്നിട്ടു.

Full View

മൊബൈല്‍ കടകളിലെ അമ്പത് ശതമാനം സ്വദേശിവത്കരണം നടപ്പാക്കിയെന്ന് ഉറപ്പു വരുത്തുന്നതിനുള്ള പരിശോധന ഒരാഴ്ച പിന്നിട്ടു. ഇതുവരെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി 3200 പരിശോധന സ്ക്വാഡുകള്‍ നടന്നതായി തൊഴില്‍ മന്ത്രാലയം അറിയിച്ചു. ഇതില്‍ 914 നിമയ ലംഘനങ്ങള്‍ കണ്ടെത്തിയതായും അധികൃര്‍ വ്യക്തമാക്കി.

സ്വദേശിവത്കരണം നടപ്പാക്കുന്നതിന്‍റെ ഭാഗമായുള്ള പരിശോധകള്‍ രാജ്യത്തെ പതിമൂന്ന് പ്രവിശ്യകളിലും തുടരുകയാണ്. ഒരാഴ്ച്ചക്കകം 3201 സ്ഥാപനങ്ങളിലാണ് തൊഴില്‍ മന്ത്രാലയത്തിന്‍റെ നേതൃത്വലുള്ള സംഘം പരിശോധനകള്‍ നടത്തിയത്. ഇതില്‍ 2713 സ്ഥാപനങ്ങള്‍ സ്വദേശി വത്കരണ അനുപാതം പൂര്‍ത്തിയാക്കുന്നതിനുള്ള നട‌പടികള്‍ ആരംഭിച്ചിട്ടുണ്ടെന്ന് തൊഴില്‍ വകുപ്പ് അറിയിച്ചു. വിവിധ സ്ഥാപനങ്ങളില്‍ നിന്നായി 914 നിമയ ലംഘനങ്ങള്‍ പിടികൂടുകയും ചെയ്തു. ഇതില്‍ ചില സ്ഥാപനങ്ങള്‍ അധികൃതര്‍ അടച്ചു പൂട്ടുകയും ചെയ്തു. കിഴക്കന്‍ പ്രവിശ്യയിലാണ് ഏറ്റവും കൂടുതല്‍ പരിശോധന നടത്തിയത്. ദമാമിലും പരിസര പ്രദേശങ്ങലിലുമായി 700 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. ഇവിടെ 23 ശതമാനം സ്വദേശിവത്കരണം പൂര്‍ത്തിയായിട്ടുണ്ടെന്നാണ് പരിശോധനയില്‍ ബോധ്യപ്പെട്ടത്. 300 നിമയ ലംഘനങ്ങളും കിഴക്കന്‍ പ്രവിശ്യയില്‍ കണ്ടെത്തിയതായും പരിശോധന വിഭാഗം അറിയിച്ച. 660 സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയ റിയാദ് മേഖലയില്‍ 21 ശതമാനമാണ് സ്വദേശിവത്കരണത്തിന്റെ തോത്. ഇതര പ്രവിശ്യകളിലെല്ലാം നിമയ ലംഘനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഒറ്റ മേഖലയിലും പൂര്‍ണമായി 50 ശതമാനം സ്വദേശി വത്കരണം ഇതുവരെ നടപ്പിലായിട്ടില്ല. പരിശോധന ശക്തമാകുന്നതോടെ സ്വദേശികളെ നിയമിച്ചു തുടങ്ങുമെന്നാണ് പ്രതീക്ഷ. പല സ്ഥാപനങ്ങളും സ്വദേശി യുവാക്കളെ ജോലി ആവശ്യമുണ്ടെന്ന് കാണിച്ച പരസ്യം നല്‍കി തുടങ്ങിയിട്ടുണ്ട്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News