കുവൈത്തിലെ വ്യാജബിരുദക്കാര്‍ക്ക് കുടുക്ക് വീഴും; അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Update: 2018-04-27 19:53 GMT
Editor : Alwyn K Jose
കുവൈത്തിലെ വ്യാജബിരുദക്കാര്‍ക്ക് കുടുക്ക് വീഴും; അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
Advertising

മന്ത്രാലയം റിപ്പോര്‍ട്ട് പഠിച്ചുവരികയാണെന്നും തുടര്‍നടപടികള്‍ക്കായി താമസിയാതെ മന്ത്രിസഭയുടെ പരിഗണനയ്ക്കു സമര്‍പ്പിക്കുമെന്നും കുവൈത്ത് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ബദര്‍ അല്‍ ഈസ

Full View

വ്യാജബിരുദം നേടി ജോലി ചെയ്യുന്നവരെക്കുറിച്ച് അന്വേഷണം നടത്തിയ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മന്ത്രാലയം റിപ്പോര്‍ട്ട് പഠിച്ചുവരികയാണെന്നും തുടര്‍നടപടികള്‍ക്കായി താമസിയാതെ മന്ത്രിസഭയുടെ പരിഗണനയ്ക്കു സമര്‍പ്പിക്കുമെന്നും കുവൈത്ത് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ബദര്‍ അല്‍ ഈസ അറിയിച്ചു. വ്യാജ ബിരുദം നേടിയ ഒട്ടേറെപ്പേര്‍ ഗള്‍ഫില്‍ ജോലി ചെയ്യുന്നതായി മാര്‍ച്ചില്‍ ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇതേ തുടര്‍ന്നാണ് ഇത്തരക്കാരെ കണ്ടെത്താന്‍ അധികൃതര്‍ നടപടി ആരംഭിച്ചത്. യുഎസിലെ അനധികൃത സര്‍വകലാശാലകളില്‍നിന്നു ബിരുദം നേടിയ 3142 പേര്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്നുണ്ടെന്നായിരുന്നു ന്യൂയോര്‍ക്ക് ടൈംസ് വാര്‍ത്ത. കുവൈത്തില്‍ ജോലി നേടിയശേഷം ജോലിക്കയറ്റവും മറ്റും ലക്ഷ്യമാക്കി ഉന്നത ബിരുദം നേടിയെന്നു വരുത്താന്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയ 5768 പേരെ കണ്ടെത്തിയതായി അധികൃതര്‍ വെളിപ്പെടുത്തിയിരുന്നു. അവരെ സംബന്ധിച്ചാണ് അന്വേഷണം നടത്തിയത്. കുവൈത്തില്‍ ജോലി ചെയ്യുകയും അതേ കാലയളവില്‍ വിദേശത്തുനിന്നു ബിരുദം നേടിയതായി അവകാശപ്പെടുകയും ചെയ്യുന്നവരാണു കൂടുതലും. സംശയത്തിന്റെ നിഴലിലുള്ള എല്ലാവരുടെയും ബിരുദം സംബന്ധിച്ച അന്വേഷണമാണ് വിദ്യാഭ്യാസ മന്ത്രാലയം നടത്തിയത്. സ്വദേശികളും വിദേശികളും വ്യാജന്മാരുടെ പട്ടികയിലുണ്ട്.

Tags:    

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News