കുവൈത്തിലേക്ക് വരുന്ന വിദേശി ഉദ്യോഗാർഥികൾക്ക് വിസ; രാജ്യം തിരിച്ച് ക്വാട്ട ഏർപ്പെടുത്തും

Update: 2018-04-29 04:30 GMT
Editor : admin
കുവൈത്തിലേക്ക് വരുന്ന വിദേശി ഉദ്യോഗാർഥികൾക്ക് വിസ; രാജ്യം തിരിച്ച് ക്വാട്ട ഏർപ്പെടുത്തും
Advertising

കുവൈത്തിലേക്ക് വരുന്ന വിദേശി ഉദ്യോഗാർഥികൾക്ക് വിസ അനുവദിക്കുന്നതിന് രാജ്യം തിരിച്ചു ക്വാട്ട ഏർപ്പെടുത്തുന്നു.

Full View

കുവൈത്തിലേക്ക് വരുന്ന വിദേശി ഉദ്യോഗാർഥികൾക്ക് വിസ അനുവദിക്കുന്നതിന് രാജ്യം തിരിച്ചു ക്വാട്ട ഏർപ്പെടുത്തുന്നു. മാനവ വിഭവ ശേഷിവകുപ്പ് തയ്യാറാക്കിയ റിപ്പോർട്ട് മന്ത്രിസഭ ചര്‍ച്ച ചെയ്തു. അന്തിമ തീരുമാനം ഉടനുണ്ടാകുമെന്ന് തൊഴിൽ സാമൂഹ്യ ക്ഷേമ മന്ത്രി അറിയിച്ചു.

ജനസംഖ്യയിലെ അസന്തുലിതത്വം ഇല്ലാതാക്കുന്നതിന്റെ ഭാഗമായാണ് വിദേശ രാജ്യങ്ങളില്‍നിന്ന് തൊഴിൽ തേടി വരുന്നവര്‍ക്ക് വാര്‍ഷിക ക്വാട്ട നിശ്ചയിക്കാൻ കുവൈത്ത് തീരുമാനിച്ചത്. മൂന്ന് വര്‍ഷം മുമ്പ് ആഭ്യന്തര മന്ത്രാലയം അസിസ്റ്റന്‍റ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ ശൈഖ് ഫൈസല്‍ അല്‍നവാഫ് അസ്സബാഹ് ആണ് വിദേശികൾക്ക് ക്വാട്ട നിശ്ചയിക്കുന്നത് സംബന്ധിച്ച് ആദ്യ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. വാർഷിക ക്വാട്ട നിശ്ചയിക്കുന്നതിലൂടെ ചില രാജ്യങ്ങളില്‍നിന്നുള്ളവരുടെ അനിയന്ത്രിതമായ ഒഴുക്ക് തടയാനാവുമെന്നു ചൂണ്ടിക്കാട്ടിയായിരുന്നു റിപ്പോർട്ട്. തൊഴില്‍ മന്ത്രാലയത്തിന് കീഴിലുള്ള മാന്‍പവര്‍ പബ്ളിക് അതോറിറ്റിയുടെ നേതൃത്വത്തില്‍ വിശദമായ പഠനം നടത്തിയാണ് ഇപ്പോൾ അന്തിമ റിപ്പോർട്ട് തയ്യാറാക്കിയത്.

റിപ്പോർട്ട് മന്ത്രിസഭാ യോഗത്തിൽ ചർച്ച ചെയ്തതായും അനുകൂലമായ തീരുമാനം ഉടൻ ഉണ്ടാകുമെന്നും ആണ് തൊഴിൽ മന്ത്രി ഹിന്ദ്‌ അൽ സബീഹ് വ്യക്തമാക്കിയത്. നിലവില്‍ ഓരോ രാജ്യത്തുനിന്നുമുള്ളവര്‍ ഏതൊക്കെ മേഖലയിലാണ് ജോലി ചെയ്യുന്നത് എന്ന് കണ്ടെത്തിയശേഷമേ ക്വാട്ട നിശ്ചയിക്കൂ എന്നും മന്ത്രി പറഞ്ഞു. നിലവില്‍ വിദേശികള്‍ക്ക് ഒരു പരിധിയും ഇല്ലാതെയാണ് വിസ അനുവദിക്കുന്നത്, ക്വാട്ട നിയമം പ്രാബല്യത്തിലായാല്‍ ഓരോ രാജ്യത്ത് നിന്നും പ്രതിവർഷം നിശ്ചിത പേർക്ക് മാത്രമേ തൊഴിൽ വിസ അനുവദിക്കുകയുള്ളൂ. നിലവിൽ ഇന്ത്യക്കാരാണ് കുവൈത്തിലെ തൊഴിൽ മേഖലയിൽ ഏറ്റവും കൂടുതൽ ഉള്ള വിദേശി സമൂഹം.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News