സൌദിയില്‍ അടുത്തയാഴ്ചയോടെ സുപ്രധാന സബ്സിഡികള്‍ പിന്‍വലിക്കും
സൌദി അറേബ്യയില്‍ സര്‍ക്കാര്‍ നല്‍കി വരുന്ന നിരവധി സബ്സിഡികള്‍ അടുത്ത ആഴ്ച നടക്കുന്ന പുതിയ പ്രഖ്യാപനത്തോടെ ഇല്ലാതാകും.
സൌദി അറേബ്യയില്‍ സര്‍ക്കാര്‍ നല്‍കി വരുന്ന നിരവധി സബ്സിഡികള്‍ അടുത്ത ആഴ്ച നടക്കുന്ന പുതിയ പ്രഖ്യാപനത്തോടെ ഇല്ലാതാകും. സബ്സിഡി പിന്‍വലിക്കുന്നതോടെ അര്‍ഹരായവര്‍ക്ക് സബ്സിഡി തുക പണമായി നല്‍കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി രണ്ടാം കിരീടവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞു. ജനുവരില്‍ വര്‍ധിപ്പിച്ച വെള്ളത്തിന്റെ പുതിയ താരിഫ് പുനപരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എണ്ണ ഇതര മേഖലയില്‍ നിന്ന് വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് വിവിധ മേഖലകളിലെ സബ്സിഡികള്‍ ഒഴിവാക്കാന്‍ സൌദി ഭരണകൂടം തീരുമാനിച്ചത്. ജീവിത ചിലവിലുണ്ടാകുന്ന വര്‍ധനവ് പരിഹരിക്കുന്നതിന്റെ ഭാഗമായാണ് അര്‍ഹരായവര്‍ക്ക് സബ്സഡി പണമായി നല്‍കാന്‍
ആലോചിക്കുന്നത്. ഇത് സംബന്ധിച്ച തീരുമാനങ്ങള്‍ ഉടന്‍ ഉണ്ടാകുമെന്ന് രണ്ടാം കിരീടവകാശിയും പ്രതിരോധ മന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞു. സേവനങ്ങള്‍ക്കും ഉത്പന്നങ്ങള്‍ക്കുമുള്ള സബ്സിഡി കുറക്കുന്നത് പൌരന്‍മാരെ ഗുരുതരമായി ബാധിക്കാതെ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കറഞ്ഞ വരുമാനക്കാരെയും ഇടത്തരം വരുമാനക്കാരെയും സര്‍ക്കാര്‍ പരിഗണിക്കും. ഇവരുടെ ജീവതത്തില്‍ പ്രയാസമുണ്ടാകുന്ന ഒരു നടപടിയും കൈക്കൊള്ളില്ലെന്നും അദ്ദേഹം പറഞ്ഞു.
നിലവില്‍ ഇത്തരം ആനുകൂല്യങ്ങളുടെ നല്ലൊരു ശതമാനവും പ്രയോജനപ്പെടുത്തുന്നത് ഉയര്‍ന്ന വരുമാനക്കാരാണ്. നിയന്ത്രത്തിലൂടെ ചിലവ് കുറച്ചും ധൂര്‍ത്ത് ഒഴിവാക്കിയും വരുമാനം വര്‍ധിപ്പിക്കാനാണ് തീരുമാനം. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച ലക്ഷ്യ വെച്ച് ബഹുമുഖ പദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്‍കരിക്കുന്നത്. തിങ്കളാഴ്ചത്തെ അടുത്ത മന്ത്രിസഭാ യോഗത്തില്‍ ഇതു സംബന്ധിച്ച പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്ന് അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഊര്‍ജ്ജ രംഗം ഉല്‍പ്പെടെ എല്ലാ മേഖലകളെയും സമഗ്രമായി ഉള്‍പ്പെടുത്തിയുള്ള പ്രഖ്യാപനമാണ് ഉണ്ടാവുകയെന്ന് അറിയുന്നു. അതേ സമയം ജനുവരി ആദ്യം പരിഷ്കരിച്ച ജല നിരക്ക് പുനപരിശോധിക്കുമെന്നും മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞു. തിരക്ക് പിടിച്ച് ഏര്‍പ്പെടുത്തിയ പുതിയ മീറ്റര്‍ സംവിധാനം പരാജയമാണെന്നും അദ്ദേഹം പറഞ്ഞു.