ഖിദ്ദിയക്ക് സൽമാൻ രാജാവ്ശിലയിട്ടു
ചടങ്ങില്‍ സൌദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും പങ്കെടുത്തു
ലോകത്തിലെ ഏറ്റവും വലിയ വിനോദ നഗര പദ്ധതിയായ ഖിദ്ദിയക്ക് സൽമാൻ രാജാവ്ശിലയിട്ടു. ചടങ്ങില്‍ സൌദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും പങ്കെടുത്തു. മാറുന്ന സൌദിയുടെ ചിത്രം അടിമുടി മാറ്റും ഖിദ്ദിയ പദ്ധതി. ലോകത്തിലെ അത്യാധുനിക വിനോദന നഗരത്തിനാണ് സല്‍മാന്‍ രാജാവ് തുടക്കം കുറിച്ചത്. വിഷന്‍ 2030 പദ്ധതിയുടെ ഭാഗമായുള്ള പദ്ധതിയുടെ ശിലാസ്ഥാപനത്തിന് കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമെത്തി.
റിയാദ് നഗരത്തിൽ നിന്ന് 40 കിലോമീറ്റർ അകലെയാണ് ഖിദ്ദിയ എന്ന പേരിൽ അന്താരാഷ്ട്ര നിലവാരത്തിൽ വിനോദ, സാംസ്കാരിക നഗരം. 334 ചതുരശ്ര കിലോമീറ്ററിലാണ് പദ്ധതി. വിനോദ, കായിക,സാംസ്കാരിക കേന്ദ്രങ്ങളാണ് ഇത്രയും വലിയ മേഖലയില്‍ സ്ഥാപിക്കപ്പെടുക. ലോകോത്തര തീം പാര്‍ക്കുകള്‍, മോട്ടോര്‍ സ്പോര്‍ട്സ്, സഫാരി പാര്‍ക്ക് എന്നിവ ഇതിന്റെ ഭാഗമായുണ്ടാകും. വിനോദത്തിന് വന്‍ തുക ചെലവിടുന്ന സൌദി പൌരന്മാരുടെ മനസ്സറിഞ്ഞാണ് പദ്ധതികള്‍. പദ്ധതിയുമായി ബന്ധപ്പെട്ട ഉന്നത വ്യക്തിത്വങ്ങൾ, വിദേശ പ്രതിനിധികൾ, നിക്ഷേപകർ സംബന്ധിച്ചു. രാജ്യത്തിന് നേരിട്ടും പരോക്ഷമായും വൻ വരുമാനം പ്രതീക്ഷിക്കുന്നതാണ് പദ്ധതിയെന്ന്ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും വക്താവുമായ മിഖായേൽ റിനിഞ്ചർ പറഞ്ഞു.