നോര്‍ക്കയെ കുറിച്ചുള്ള അവബോധം പകര്‍ന്ന് ബഹ്‌റൈന്‍ പ്രവാസികള്‍ക്കായി ശില്‍പശാല

Update: 2018-04-30 17:03 GMT
Editor : admin
നോര്‍ക്കയെ കുറിച്ചുള്ള അവബോധം പകര്‍ന്ന് ബഹ്‌റൈന്‍ പ്രവാസികള്‍ക്കായി ശില്‍പശാല
Advertising

നോര്‍ക്ക റൂട്ട്‌സിനെക്കുറിച്ചും നോര്‍ക്ക നല്‍കുന്ന സേവനങ്ങളെക്കുറിച്ചും പ്രവാസികള്‍ക്കിടയിലെ അവബോധം വര്‍ധിപ്പിക്കാന്‍ ബഹ്‌റൈനില്‍ ശില്‍പശാല നടന്നു. യൂത്ത് ഇന്ത്യയുടെ നേത്യത്വത്തില്‍ നടന്ന പരിപാടിയില്‍ നോര്‍ക്കയൂടെ വിവിധ പദ്ധതികളും ആനുകൂല്യങ്ങളും വിശദീകരിച്ചു.

നോര്‍ക്ക : പ്രവാസി അറിഞ്ഞതും അറിയേണ്ടതും എന്ന തലക്കെട്ടില്‍ യൂത്ത് ഇന്ത്യ ബഹ്‌റൈന്‍ സംഘടിപ്പിച്ച ശില്പശാലയില്‍ നോര്‍ക്ക ബഹ്‌റൈന്‍ കോ ഓഡിനേറ്റര്‍ സിറാജ് കൊട്ടാരക്കര വിഷയാവതരണം നടത്തി. പ്രവാസി ക്ഷേമനിധി, ചികിത്സാ സഹായത്തിനുള്ള 'സ്വാന്ത്വനം' പദ്ധതി, ബിസിനസ് സംരംഭങ്ങള്‍ക്കായുള്ള കനറ ബാങ്ക് നോര്‍ക്ക സഹകരണ ലോണ്‍ പദ്ധതി, അപകട ഇന്‍ഷുറന്‍സ്, നിര്‍ധനരായ പ്രവാസികളുടെ കുട്ടികളുടെ വിവാഹത്തിനായുള്ള 'കാരുണ്യ' പദ്ധതി, പ്രവാസി തിരിച്ചറിയല്‍ കാര്‍ഡ് സര്‍ട്ടിഫിക്കറ്റ് അറ്റെസ്‌റ്റേഷന്‍ തുടങ്ങിയ നോര്‍ക്കയുടെ വിവിധ സേവനങ്ങളെ കുറിച്ച് അദ്ദേഹം വിശദീകരിച്ചു.

സദസ്യര്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയും ചെയ്തു. യൂത്ത് ഇന്ത്യ പ്രസിഡന്റ് ബിന്‍ഷാദ് പിണങ്ങോട് അധ്യക്ഷത വഹിച്ച പരിപാടിയില്‍ വൈസ് പ്രസിഡന്റ് വി.കെ അനീസ് സ്വാഗതവും ജനറല്‍ സെക്രട്ടറി മുഹമ്മദ് മുസ്തഫ നന്ദിയും പറഞ്ഞു. സിറാജ് കിഴുപ്പിള്ളിക്കര, ഷഫീഖ് കൊപ്പത്ത്, ടി.കെ ഫാജിസ്, വി.എന്‍ മുര്‍ഷാദ് എന്നിവര്‍ നേതൃത്വം നല്‍കി.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News