വ്യാജ സര്‍ട്ടിഫിക്കറ്റ്: 8 മലയാളി എന്‍ജിനീയര്‍മാരെ പിരിച്ചു വിട്ടു

Update: 2018-04-30 10:30 GMT
Editor : admin
വ്യാജ സര്‍ട്ടിഫിക്കറ്റ്: 8 മലയാളി എന്‍ജിനീയര്‍മാരെ പിരിച്ചു വിട്ടു
Advertising

ആറുമാസങ്ങള്‍ക്ക് മുമ്പ് പുതുതായി സൌദിയിലേക്ക് വന്ന എട്ട് മലയാളികളുടെ വ്യാജ സര്‍ട്ടിഫിക്കറ്റുകളാണ് പിടികൂടിയത്. ഇതിലുള്ള അറ്റസ്‌റ്റേഷനുകളും വ്യാജമെന്ന് കണ്ടെത്തിയിട്ടുണ്ട്.

Full View

വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ എട്ട് മലയാളി എന്‍ജിനീയര്‍മാരെ കമ്പനി പിരിച്ചു വിട്ടു. പിരിച്ച് വിട്ടവരെ പോലീസില്‍ ഏല്‍പിച്ചു. കഴിഞ്ഞ ആറ് മാസങ്ങളില്‍ വ്യാജ എന്‍ജിനീയറിംഗ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ 76 ഇന്ത്യക്കാരെ പിടികൂടിയതായി സൗദി കൌണ്‍സില്‍ ഓഫ് എന്‍ജിനീയേര്‍സ് ദമാം മേധാവി അറിയിച്ചു.

കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി വിദേശി തൊഴിലാളികളുടെ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ വ്യവസായ മന്ത്രാലയം സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കുന്നുണ്ട്. ഈ പ്രക്രിയ തുടങ്ങിയതോടെ ഈ മേഖലയിലുള്ള നിരവധി വ്യാജ സര്‍ട്ടിഫിക്കറ്റുകളും അറ്റസ്‌റ്റേഷനുകളും പിടികൂടിയതായി കൗണ്‍സില്‍ റിപ്പോര്‍ട്ട് പറഞ്ഞു. ആറുമാസങ്ങള്‍ക്ക് മുമ്പ് പുതുതായി സൌദിയിലേക്ക് വന്ന എട്ട് മലയാളികളുടെ വ്യാജ സര്‍ട്ടിഫിക്കറ്റുകളാണ് പിടികൂടിയത്. ഇതിലുള്ള അറ്റസ്‌റ്റേഷനുകളും വ്യാജമെന്ന് കണ്ടെത്തിയിട്ടുണ്ട്.

വ്യവസായ മന്ത്രാലയം വിദഗ്ധ തൊഴിലാളികളുടെ സര്‍ട്ടിഫിക്കറ്റ് പരിശോധനക്ക് വിധേയമാക്കി വ്യാജമെന്ന് കണ്ടെത്തിയവരെ നാട് കടത്തുകയാണ്. വ്യാജ അറ്റസ്‌റ്റേഷന്‍ നടത്തിയതിന്റെ പേരിലും പലര്‍ക്കും ജോലി നഷ്ടമായിട്ടുണ്ട്. ഇതില്‍ ഭൂരിഭാഗവൂം കേരളത്തിന് പുറത്ത് ഹൈദരാബാദ്, പൂനെ, ചെന്നൈ, ബെംഗ്‌ളൂരു എന്നിവിടങ്ങളിലെ സ്ഥാപനങ്ങളില്‍ പഠിച്ചവരാണ്.

ദമ്മാമില്‍ പ്രമുഖ സഥാപനത്തില്‍ ജോലി ചെയ്തിരുന്ന രണ്ട് മലയാളികള്‍ ഫാമിലി വിസക്ക് അപേക്ഷിച്ചപ്പോള്‍ സമര്‍പ്പിച്ച സര്‍ട്ടിഫിക്കറ്റ് വ്യാജ അറ്റസ്‌റ്റേഷന്‍ നടത്തി എന്നതിന്റെ പേരില്‍ സ്ഥാപനം ജോലിയില്‍നിന്ന് പിരിച്ച് വിട്ടു. അല്‍ഖോബാറിലെ പ്രമുഖ ആശുപത്രിയില്‍ 4 വര്‍ഷമായി ജോലി ചെയ്തിരുന്ന കോഴിക്കോട് സ്വദേശിനിയുടെ സര്‍ട്ടിഫിക്കറ്റ് അംഗീകാരമില്ലാത്തതാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പിടിക്കപ്പെട്ട് കഴിഞ്ഞ ദിവസമാണ് നാട്ടിലേക്ക് മടങ്ങിയത്. ഇതേ മാതൃകയില്‍ വ്യാജ പ്രവര്‍ത്തിപരിചയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയവരും പിടിക്കപെട്ടവരിലുണ്ട്.

അംഗീകാരമില്ലാത്ത സര്‍ട്ടിഫിക്കറ്റുകള്‍ കണ്ടെത്തിയാല്‍ ഇവരെ ജോലിയില്‍ നിന്ന് ഒഴിവാക്കി നാടുകടത്തുകയാണ് പതിവ്. എന്നാല്‍ വ്യാജ അറ്റസ്‌റ്റേഷനുമായി പിടിക്കപെടുന്നവരുടേത് കേസ് ആകുകയും പിഴയും തടവും ഉല്‍പെടെയുള്ള ശിക്ഷകള്‍ അനുഭവിക്കേണ്ടിയും വരും. കൂടുതല്‍ ശക്തവും ശംസ്ത്രീയവുമായ പരിശോധന തുടരുമെന്നും സൗദി കൌണ്‍സില്‍ ഓഫ് എന്‍ജിനിയര്‍ അറിയിച്ചു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News