തീര്‍ഥാടകര്‍ക്കുള്ള പ്രതിരോധ കുത്തിവെപ്പുകളെക്കുറിച്ച് നിര്‍ദേശം പുറത്തിറങ്ങി

Update: 2018-05-01 22:44 GMT
Editor : Jaisy
തീര്‍ഥാടകര്‍ക്കുള്ള പ്രതിരോധ കുത്തിവെപ്പുകളെക്കുറിച്ച് നിര്‍ദേശം പുറത്തിറങ്ങി
Advertising

സൗദിയില്‍ നിന്ന് ഹജ്ജിനത്തെുന്നവര്‍ രണ്ടും വിദേശ തീര്‍യഥാടകര്‍ നാല് കുത്തിവെപ്പും നിര്‍ബന്ധമായും എടുക്കണം

ഹജ്ജ് തീര്‍ഥാടനത്തിന് എത്തുന്നവര്‍ നിര്‍ബന്ധമായും എടുത്തിരിക്കേണ്ട പ്രതിരോധ കുത്തിവെപ്പുകളെക്കുറിച്ചുള്ള നിര്‍ദേശം സൗദി ആരോഗ്യ മന്ത്രാലയം പുറത്തുവിട്ടു. സൗദിയില്‍ നിന്ന് ഹജ്ജിനത്തെുന്നവര്‍ രണ്ടും വിദേശ തീര്‍യഥാടകര്‍ നാല് കുത്തിവെപ്പും നിര്‍ബന്ധമായും എടുക്കണം. രാജ്യത്തെ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ ഈ കുത്തിവെപ്പിനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

ചില കുത്തിവെപ്പുകള്‍ ഹജ്ജിന്റെ പത്ത് ദിവസം മുന്‍പും മറ്റു ചിലത് രണ്ടാഴ്ച മുന്‍പുമാണ് എടുക്കേണ്ടത്. മെനിഞ്ചൈറ്റിസ്, സീസണല്‍ ഫ്ളൂ എന്നിവക്കുള്ള കുത്തിവെപ്പാണ് സൗദിയില്‍ നിന്ന് പുണ്യനഗരിയിലത്തെുന്നവര്‍ എടുത്തിരിക്കേണ്ട കുത്തിവെപ്പുകള്‍. മെനിഞ്ചൈറ്റിസിനുള്ള കുത്തിവെപ്പ് കുട്ടികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍ എന്നിവരെല്ലാം ചുരുങ്ങിയത് പത്ത് ദിവസം മുന്‍പ് എടുത്തിയരിക്കണം. സീസണല്‍ ഫ്ളൂവിനെതിരെയുള്ള കുത്തിവെപ്പ് ഹജ്ജിന്റെ രണ്ടാഴ്ച മുന്പെങ്കിലും എടുക്കണമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. വിദേശത്തുനിന്നത്തെുന്ന ഹാജിമാരും അവരുടെ സംഘത്തിലുള്ളവരും ആഭ്യന്തര തീര്‍ഥാടകര്‍ക്കുള്ള രണ്ട് കുത്തിവെപ്പിന് പുറമെ Yello Fever, പിള്ളവാതം എന്നിവക്കുള്ള കുത്തിവെപ്പുകളും എടുത്തിരിക്കണം. Yello Fever രോഗം ബാധിച്ച രാജ്യങ്ങളില്‍ നിന്ന് വരുന്ന തീര്‍ഥാടകര്‍ക്കാണ് ഈ കുത്തിവെപ്പ് നിര്‍ബന്ധമുള്ളത്. പത്ത് വര്‍ഷത്തെ പ്രതിരോധ ശക്തിയുള്ള ഈ കുത്തിവെപ്പ് സൗദിയിലത്തെുന്നതിന്‍െറ പത്ത് ദിവസം മുന്പെങ്കിലും എടുത്തിരിക്കണം. പിള്ളവാത രോഗമുള്ള രാജ്യങ്ങളില്‍ നിന്ന് വരുന്ന തീര്‍ഥാടകര്‍ യാത്രയുടെ നാലാഴ്ച മുമ്പ് ഇതിനുള്ള പ്രതിരോധ മരുന്നും എടുത്തിരിക്കണം. മെനഞ്ചൈറ്റിസിനുള്ളത് പത്ത് ദിവസം മുമ്പും സീസണല്‍ ഫ്ളൂവിനുള്ളത് രണ്ടാഴ്ച മുമ്പും എടുത്തിരിക്കണമെന്ന് വിദേശ തീര്‍ഥാടകര്‍ക്കും നിബന്ധനയുണ്ട്. കുത്തിവെപ്പ് എടുത്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തിയതിന് ശേഷമാണ് തീര്‍ഥാടകരെ സൌദിയിലേക്ക് പ്രവേശിപ്പിക്കുകയുള്ളൂ. പചര്‍ച്ച വ്യാദി ഉള്‍പ്പെടെയുള്ളവ തട‌യുന്നതിനായി ലോക ആരോഗ്യ സംഘടനയുടേത് ഉള്‍പ്പെടെയുള്ള നിയമങ്ങള്‍ കര്‍ശമായി ആരോഗ്യമന്ത്രാലയം കര്‍ശനമായി നടപ്പാക്കുന്നുണ്ട്.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News