ഐ.എസ് ബന്ധത്തിന്റെ പേരിൽ പിടിയിലായ സ്വദേശി വനിതക്ക് കുവൈത്തില്‍ ജാമ്യം
അബുതുറാബ് എന്ന് വിളിക്കപ്പെടുന്ന സ്വദേശിയുവാവ്, ഇയാളുടെ മാതാവ്, സഹോദരൻ എന്നിവരാണ് തീവ്രവാദബന്ധത്തിന്റെ പേരിൽ വിചാരണ നേരിടുന്നത് .
ഐ എസ് ബന്ധത്തിന്റെ പേരിൽ പിടിയിലായ സ്വദേശി വനിതക്ക് കുവൈത്ത് കോടതി ജാമ്യം അനുവദിച്ചു. രാജ്യം വിടാൻ പാടില്ലെന്ന ഉപാധിയോടെയാണ് ജസ്റ്റിസ് മുഹമ്മദ് അല്‍ ദഈജിന്‍െറ അധ്യക്ഷതയിലുള്ള കുറ്റാന്വേഷണബെഞ്ച് ജാമ്യം അനുവദിച്ചത്.
അബുതുറാബ് എന്ന് വിളിക്കപ്പെടുന്ന സ്വദേശിയുവാവ്, ഇയാളുടെ മാതാവ്, സഹോദരൻ എന്നിവരാണ് തീവ്രവാദബന്ധത്തിന്റെ പേരിൽ വിചാരണ നേരിടുന്നത് . വിചാരണയുടെ ആദ്യ വേളയില്‍ തന്നെ സ്വദേശി വനിത തനിക്കുമേല്‍ ആരോപിക്കപ്പെട്ട ഐ.എസ് ബന്ധം നിഷേധിച്ചിരുന്നു . മക്കളെ രാജ്യസ്നേഹം ഊട്ടിയുറപ്പിച്ചാണ് വളര്‍ത്തിയതെന്നും അവര്‍ ഭീകര സംഘടനയില്‍ ചേരുമെന്ന് താന്‍ ഒരിക്കലും വിചാരിച്ചിരുന്നില്ളെന്നും ഉമ്മുതുറാബ് കോടതിയില്‍ പറഞ്ഞു. ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടായിരുന്നോ എന്ന ജഡ്ജിയുടെ ചോദ്യത്തിന് 'ഞാന്‍ അല്ലാഹുവില്‍ ശരണം തേടുന്നു'എന്നായിരുന്നു ഇവരുടെ മറുപടി. ' ഐ.എസില്‍ ചേര്‍ന്ന മകന്‍ അബൂ തുറാബിനെ നാട്ടിലേക്ക് തിരിച്ചുകൊണ്ടുവരാനെന്നും സിറിയയിൽ പോയതെന്നും ഇവര്‍ കോടതിയിൽ ബോധിപ്പിച്ചു.എന്നാൽ , താന്‍ ഐ.എസില്‍ ചേര്‍ന്ന് സിറിയയില്‍ യുദ്ധം നയിച്ച കാര്യം അബൂതുറാബ് കോടതിയില്‍ നിഷേധിച്ചില്ല. സായുധ പോരാട്ടത്തില്‍ പങ്കെടുത്തിരുന്നില്ളെന്നും മറിച്ച് മറ്റുള്ളവര്‍ക്ക് പ്രേരണ നല്‍കുകയായിരുന്നു തന്‍െറ ചുമതലയെന്നും ഇയാൾ വെളിപ്പെടുത്തി. രാജ്യം വിടരുതെന്ന നിബന്ധനയോടെ മാതാവിന് ജാമ്യം അനുവദിച്ച കോടതി തുടര്‍വിചാരണ സെപ്റ്റംബര്‍ 20ലേക്ക് മാറ്റി