മസ്കത്തില്‍ നിയമം ലംഘിച്ച് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നവര്‍ക്കുള്ള പിഴ ഉയര്‍ത്തും

Update: 2018-05-03 05:09 GMT
Editor : Jaisy
മസ്കത്തില്‍ നിയമം ലംഘിച്ച് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നവര്‍ക്കുള്ള പിഴ ഉയര്‍ത്തും
Advertising

വിവിധ നിയമലംഘനങ്ങള്‍ക്ക് അഞ്ഞൂറ് റിയാല്‍ വരെ പിഴ ചുമത്താനും പെയ്ഡ് പാര്‍ക്കിങ് ഫീസ് ഇരട്ടിയാക്കാനും മസ്കത്ത് നഗരസഭാ ചെയര്‍മാന്‍ മൊഹ്സെന്‍ ബിന്‍ മുഹമ്മദ് ബിന്‍ അലി അല്‍ ശൈഖ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

Full View

നിയമം ലംഘിച്ച് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നവര്‍ക്കുള്ള പിഴ സംഖ്യ കുത്തനെ ഉയര്‍ത്താന്‍ മസ്കത്ത് നഗരസഭ തീരുമാനിച്ചു. വിവിധ നിയമലംഘനങ്ങള്‍ക്ക് അഞ്ഞൂറ് റിയാല്‍ വരെ പിഴ ചുമത്താനും പെയ്ഡ് പാര്‍ക്കിങ് ഫീസ് ഇരട്ടിയാക്കാനും മസ്കത്ത് നഗരസഭാ ചെയര്‍മാന്‍ മൊഹ്സെന്‍ ബിന്‍ മുഹമ്മദ് ബിന്‍ അലി അല്‍ ശൈഖ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

പൊതു സ്ഥലങ്ങളില്‍ മറ്റു വാഹങ്ങൾക്കു മാര്‍ഗതടസം ഉണ്ടാക്കുന്ന രീതിയിൽ വാഹനം പാര്‍ക്ക് ചെയ്യുന്നവര്‍ക്ക് പത്ത് റിയാലാണ് പിഴ. റോഡ് ഷോള്‍ഡറുകളില്‍ വാഹനങ്ങള്‍ നിര്‍ത്തിയിടുന്നവരും പത്ത് റിയാല്‍ പിഴ നല്‍കേണ്ടി വരും. വികലാംഗര്‍ക്കായി നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങളില്‍ വാഹനമിടുന്നവരില്‍ നിന്ന് ഇരുപത് റിയാല്‍ പിഴ ചുമത്തും. ബസ് സ്റ്റോപ്പുകളിലും ടാക്സി പാര്‍ക്കിങ് ഏരിയകളിലും ആംബുലന്‍സുകള്‍ക്കായി നിശ്ചയിച്ച സ്ഥലങ്ങളിലും പാര്‍ക്ക് ചെയ്യുന്നവര്‍ നൂറ് റിയാല്‍ വീതം പിഴ അടക്കേണ്ടി വരും. വാഹനം വില്‍ക്കാനുണ്ട് എന്ന സ്റ്റിക്കര്‍ പതിച്ച് പൊതു പാര്‍ക്കിങ് സ്ഥലങ്ങളിലും നടപ്പാതകളിലും വാഹനങ്ങള്‍ നിര്‍ത്തിയിടുന്നവരാണ് ഏറ്റവുമധികം പിഴ നല്‍കേണ്ടി വരുക. ഇവരില്‍ നിന്ന് അഞ്ഞൂറ് റിയാല്‍ വീതമാകും പിഴ ചുമത്തുകയെന്ന് മസ്കത്ത് നഗരസഭ അറിയിച്ചു. നഗരസഭ പാര്‍ക്കിങ് കേന്ദ്രങ്ങളിലെ ഫീസ് മണിക്കൂറിന് നൂറ് ബൈസയായിരുന്നത് 200 ബൈസയായും വര്‍ധിപ്പിച്ചിട്ടുണ്ട്. പാര്‍ക്കിങ് ഫീസ് നല്‍കാത്തവര്‍ക്കുള്ള പിഴയിലും വര്‍ധന വരുത്തിയിട്ടുണ്ട്.വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മസ്കത് നഗരസഭാ പാര്‍ക്കിങ് ഫീസ് നൂറ് ബൈസയില്‍ നിന്ന് വര്‍ധിപ്പിക്കുന്നത്.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News