ഇന്ത്യന്‍ ജനാധിപത്യം കനത്ത ഭീഷണി നേരിടുന്നു: കെ പി രാമനുണ്ണി
ഇന്ത്യന്‍ ജനാധിപത്യത്തിന്റെ പ്രത്യേകതകളായ സമത്വവും സമാധാനവും ഇന്ന് കനത്ത ഭീഷണി നേരിടുകയാണെന്ന് പ്രശസ്ത സാഹിത്യകാരന്‍ കെ പി രാമനുണ്ണി അഭിപ്രായപ്പെട്ടു
ഇന്ത്യന്‍ ജനാധിപത്യത്തിന്റെ പ്രത്യേകതകളായ സമത്വവും സമാധാനവും ഇന്ന് കനത്ത ഭീഷണി നേരിടുകയാണെന്ന് പ്രശസ്ത സാഹിത്യകാരന്‍ കെ പി രാമനുണ്ണി അഭിപ്രായപ്പെട്ടു. തനിമ സാംസ്കാരിക വേദി സൗദിയിൽ സംഘടിപ്പിക്കുന്ന സമാധാനം, മാനവികത എന്ന കാമ്പയിന്‍ ദമ്മാമില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വര്‍ഗീയതയുടെയും വിഭാഗീയതയുടെയും മൂലകാരണം അസമത്വമാണ്. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം ദിനേന വര്‍ധിച്ചുവരികയാണ്. അശ്ളീലമായ സാമ്പത്തിക സംസ്കാരമാണ് രാജ്യത്ത് വളര്‍ന്നു വരുന്നതെന്നും രാമനുണ്ണി പറഞ്ഞു. സമാധാനവും മാനവികതയും പ്രവാചകന്റെ സന്ദേശമാണെന്നും ഈ സന്ദേശം ജനങ്ങളില്‍ എത്തിക്കുകയെന്നതാണ് കാമ്പയിന്‍ ലക്ഷ്യം വെക്കുന്നതെന്നും സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച തനിമ കേന്ദ്ര പ്രസിഡന്‍റ് സി കെ മുഹമ്മദ് നജീബ് പറഞ്ഞു. മന്‍സൂര്‍ പള്ളൂര്‍, ശ്രീദേവി മേനോന്‍, ജോസഫ് തെരുവന്‍ എന്നിവരും സംസാരിച്ചു. സാംസ്കാരിക സമ്മേളനത്തെ തുടര്‍ന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.
തനിമ ജനറല്‍ സെക്രട്ടറി ഉമര്‍ ഫാറൂഖ് സ്വാഗതം പറഞ്ഞു. കാമ്പയിന്‍ ജനറല്‍ കണ്‍വീനര്‍ കെ.എം ബഷീര്‍ പ്രമേയം വിശദീകരിച്ചു.