സൗദിയിലെ സ്വര്‍ണക്കടകളില്‍ നിന്നും കൂട്ടപ്പിരിച്ചുവിടല്‍

Update: 2018-05-03 23:20 GMT
സൗദിയിലെ സ്വര്‍ണക്കടകളില്‍ നിന്നും കൂട്ടപ്പിരിച്ചുവിടല്‍
Advertising

സൗദിയിലെ ജ്വല്ലറികളില്‍ ജോലി ചെയ്യുന്ന സ്വദേശികളും വിദേശികളുമായ തൊഴിലാളികളില്‍ 45 ശതമാനം പേര്‍ക്ക് അടുത്ത ദിവസങ്ങളില്‍ ജോലി നഷ്ടപ്പെട്ടേക്കുമെന്ന് സാമ്പത്തിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Full View

സൗദിയിലെ ജ്വല്ലറികളില്‍ ജോലി ചെയ്യുന്ന സ്വദേശികളും വിദേശികളുമായ തൊഴിലാളികളില്‍ 45 ശതമാനം പേര്‍ക്ക് അടുത്ത ദിവസങ്ങളില്‍ ജോലി നഷ്ടപ്പെട്ടേക്കുമെന്ന് സാമ്പത്തിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സ്വര്‍ണ വിപണിയിലുണ്ടായ പ്രതിസന്ധിയാണ് അടച്ചുപൂട്ടല്‍ ഭീഷണിയെ നേരിടാന്‍ തൊഴിലാളികളെ കുറക്കുന്നത്.

സ്വര്‍ണ വില്‍പ്പന കുത്തനെ ഇടിഞ്ഞതാണ് ജ്വല്ലറികള്‍ ജോലിക്കാരെ കുറക്കാനുള്ള കാരണമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രതിദിനം 20,000 മുതല്‍ 50,000 റിയാല്‍ വരെ വില്‍പന നടന്നിരുന്ന പല കടകളിലും കഴിഞ്ഞ ഏതാനും മാസങ്ങളില്‍ ദിനേന 10,000 റിയാലിന് താഴെയുള്ള വില്‍പനയാണ് നടക്കുന്നത്. സൌദിയിലെ ഒരു പ്രധാന ജ്വല്ലറി ഗ്രൂപ്പ് കഴിഞ്ഞ ദിവസങ്ങളില്‍ സ്വദേശികളും വിദേശികളുമായ 55 തൊഴിലാളികളെ ഒഴിവാക്കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. തൊഴിലാളികളെ കുറക്കാനുള്ള തീരുമാനം സര്‍ണപ്പണിക്കാരായി ഫാക്ടറികളില്‍ ജോലി ചെയ്യുന്നവരെയാണ് പെട്ടെന്ന് ബാധിക്കുക. നിര്‍മാണം കഴിഞ്ഞ ആഭരണങ്ങള്‍ വില്‍പനയാവാത്തതും സ്ഥാപനങ്ങള്‍ക്ക് പ്രതിസന്ധിയാണ്. സാമ്പത്തിക മേഖലയിലെ അനിശ്ചിതാവസ്ഥയും പ്രതിസന്ധിയും സ്വര്‍ണക്കടകളെ കാര്യമായി ബാധിച്ചിട്ടുണ്ട്. സ്വദേശികള്‍ നടത്തുന്ന നിരവധി ജ്വല്ലറികളില്‍ നൂറ് കണക്കിന് മലയാളികള്‍ ജോലി ചെയ്യുന്നുണ്ട്. ഇതോടൊപ്പം കേരളത്തില്‍ നിന്നുള്ള പ്രധാന ജ്വല്ലറി ഗ്രൂപ്പുകള്‍ക്കും സൌദിയില്‍ ബ്രാഞ്ചുകളുണ്ട്.

Tags:    

Similar News