മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന് ഈജിപ്തില്‍ ഊഷ്മള സ്വീകരണം

Update: 2018-05-03 16:25 GMT
മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന് ഈജിപ്തില്‍ ഊഷ്മള സ്വീകരണം
Advertising

കിരീടാവകാശിയായ ശേഷമുള്ള മുഹമ്മദ് ബിന്‍ സല്‍മാന്റെ ആദ്യ വിദേശ സന്ദര്‍ശനമാണിത്

സൗദി കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന് ഈജിപ്തില്‍ ഊഷ്മള സ്വീകരണം. കിരീടാവകാശിയായ ശേഷമുള്ള മുഹമ്മദ് ബിന്‍ സല്‍മാന്റെ ആദ്യ വിദേശ സന്ദര്‍ശനമാണിത്. വിവിധ കരാറുകളും ഇരു രാജ്യങ്ങളും തമ്മില്‍ ഒപ്പു വെച്ചു. സന്ദര്‍ശനത്തിന് ശേഷം അമേരിക്കയിലേക്കും ബ്രിട്ടനിലേക്കും പോകുന്ന കിരീടാവകാശിയുടെ ചര്‍ച്ചകള്‍ മേഖലയിലെ പ്രശ്നങ്ങളില്‍ നിര്‍ണായകമാണ്.

ഞായറാഴ്ച വൈകുന്നേരം ഈജിപ്തിലെത്തിയ സൌദി കിരീടാവകാശിയെ ഈജിപ്ത് പ്രസിഡന്റ് അബ്ദുൽഫത്താഹ് അൽസീസി പ്രോട്ടോകോള്‍ മറികടന്നാണ് കെയ്റോയില്‍ സ്വീകരിച്ചത്. രാജ്യത്തിന്റെ വ്യോമ മേഖലയിൽ പ്രവേശിച്ചതു മുതൽ എയർപോർട്ടിൽ ഇറങ്ങുന്നതു വരെ കിരീടാവകാശിയെ ഈജിപ്ഷ്യന്‍ വ്യോമ സേന അകമ്പടി നല്‍കി. ഇസ്‌ലാമികകാര്യ മന്ത്രി ശൈഖ് സ്വാലിഹ് ആലുശൈഖ്, വാണിജ്യ, നിക്ഷേപ മന്ത്രി ഡോ. മാജിദ് അൽഖസബി, വിദേശകാര്യ മന്ത്രി ആദിൽ അൽജുബൈർ തുടങ്ങിയവർ കിരീടാവകാശിയെ അനുഗമിക്കുന്നുണ്ട്. നിക്ഷേപ, സൈനിക, സാമ്പത്തിക രംഗത്തെ വിവിധ കരാറുകളില്‍ ഇരു രാജ്യങ്ങളും ഒപ്പു വെച്ചു. ഇറാൻ, യെമൻ, ഭീകര വിരുദ്ധ പോരാട്ടം, ഊർജ സഹകരണം എന്നിവയും വിവിധ ഉഭയകക്ഷി ചര്‍ച്ചകളും ഇന്നും നാളെയുമായി തുടരും. ഈജിപ്തിലെ സന്ദര്‍ശനത്തിന് ശേഷം ബ്രിട്ടനിലേക്കും അമേരിക്കയിലേക്കുമാണ് കിരീടാവകാശിയുടെ യാത്ര. പശ്ചിമേഷ്യയില്‍ അറബ് രാഷ്ട്രങ്ങള്‍ക്കിടയിലെ പ്രശ്നങ്ങളും യമന്‍ സിറിയ വിഷയങ്ങളില്‍ നിര്‍‌ണായക തീരുമാനങ്ങളുണ്ടാകുമെന്നാണ് വിലയിരുത്തല്‍.

Tags:    

Similar News