കെഎംസിസിയില്‍ പടലപ്പിണക്കം മുറുകുന്നു
യുഎഇ കെഎംസിസിയില്‍ പടലപ്പിണക്കം മുറുകുന്നു. ദേശീയ പ്രസിഡന്റിനെതിരെ വാട്ട്സ്ആപ്പിലൂടെ പ്രചാരണം നടത്തിയ മുതിര്‍ന്ന അംഗം കമ്മന അബ്ദുറഹ്മാനെ സംഘടനയുടെ പ്രാഥമികാഗംത്വത്തില്‍ നിന്ന് പുറത്താക്കി.
യുഎഇ കെഎംസിസിയില്‍ പടലപ്പിണക്കം മുറുകുന്നു. ദേശീയ പ്രസിഡന്റിനെതിരെ വാട്ട്സ്ആപ്പിലൂടെ പ്രചാരണം നടത്തിയ മുതിര്‍ന്ന അംഗം കമ്മന അബ്ദുറഹ്മാനെ സംഘടനയുടെ പ്രാഥമികാഗംത്വത്തില്‍ നിന്ന് പുറത്താക്കി. മുസ്ലിംലീഗ് സംസ്ഥാന സമിതിയില്‍ പ്രസിഡന്റ് നടത്തിയ പരാമര്‍ശങ്ങളോടെയാണ് തമ്മിലടി ശക്തമായത്.
കോഴിക്കോട് നടന്ന മുസ്ലിംലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി ക്യാമ്പില്‍ കെഎംസിസി യുഎഇ പ്രസിഡന്റ് ഡോ. പുത്തൂര്‍ റഹ്മാന്‍ ഗള്‍ഫിലെ പാര്‍ട്ടി മുഖപത്രമായ മിഡിലീസ്റ്റ് ചന്ദ്രികയിലും, ജീവകാരുണ്യ സംഘടനയായ സിഎച്ച് സെന്ററിലും അഴിമതി നടക്കുന്നതായി ആരോപിച്ചിരുന്നു. യുഎഇ കെഎംസിസിയിലെ ഗ്രൂപ്പ് പോരിന്റെ ഭാഗമായി പത്രത്തിന്റെയും സിഎച്ച് സെന്ററിന്റെയും ചുമതല വഹിക്കുന്ന ഇബ്രാഹിം എളേറ്റിലിനെ ലക്ഷ്യമിട്ടായിരുന്നു ഈ നീക്കമെന്നാണ് മറുപക്ഷത്തിന്റെ പരാതി. ആരോപണങ്ങള്‍ പികെ കുഞ്ഞാലിക്കുട്ടി തള്ളിയതോടെ പ്രസിഡന്റ് പുത്തൂര്‍ റഹ്മാനെതിരെയും സംഘടനയില്‍ നീക്കം ശക്തമായി. ഇതിനിടെയാണ് പുത്തൂര്‍ റഹ്മാനെ രൂക്ഷമായി വിമര്‍ശിക്കുന്ന കമ്മന അബ്ദുറഹ്മാന്റെ ഓഡിയോ ക്ലിപ്പ് വാട്ട്സആപ്പിലൂടെ പ്രചരിച്ചത്.
ദേശീയ പ്രസിഡന്റിനെതിരെ ആഞ്ഞടിച്ച കമ്മന അബ്ദുറഹ്മാനെ കെഎംസിസിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കിയെന്ന് പാര്‍ട്ടി മുഖപത്രമാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചത്. ഹൈദരലി തങ്ങളുടെ അറിവോടെയാണ് നടപടിയെന്ന് വാര്‍ത്തയില്‍ പറയുന്നുവെങ്കിലും പാണക്കാട് തങ്ങളുടെ സമ്മതമില്ലാതെയാണ് മിഡിലീസ്റ്റ് ചന്ദ്രിക സര്‍ക്കുലേഷന്‍ മാനേജര്‍ കൂടിയായ കമ്മനത്തെ പുറത്താക്കിയതെന്ന് മറുപക്ഷം ആരോപിച്ചു.