വിശുദ്ധ കഅ്ബയെ പുതപ്പിക്കുന്ന കിസ് വയുടെ പ്രതിരോധ ശക്തി കൂട്ടുന്നു
വെടിയുണ്ടകളേയും തീയിനേയും പ്രതിരോധിക്കാന്‍ ശേഷിയുള്ളതാകും ഇനി മുതല്‍ നിര്‍മിക്കുന്ന കിസ്-വകള്‍
വിശുദ്ധ കഅ്ബയെ പുതപ്പിക്കുന്ന കിസ് വയുടെ പ്രതിരോധ ശക്തി കൂട്ടുന്നു. വെടിയുണ്ടകളേയും തീയിനേയും പ്രതിരോധിക്കാന്‍ ശേഷിയുള്ളതാകും ഇനി മുതല്‍ നിര്‍മിക്കുന്ന കിസ്-വകള്‍. ഇതിനുള്ള പദ്ധതി തയ്യാറായതായി കിങ് അബ്ദുല്‍ അസീസ് കിസ് വ നിര്‍മാണ ഫാക്ടറി മേധാവി ഡോ. മുഹമ്മദ് ബാജൂദ അറിയിച്ചു.
കഅ്ബയെ പുതപ്പിക്കുന്ന മൂടുപടമാണ് കിസ് വ. അറഫാ സംഗമ ദിനമായ ദുല്‍ഹജ്ജ് ഒന്‍പതിനാണ് എല്ലാ വര്‍ഷവും കിസ് വ മാറ്റാറ്. രാവിലെ തുടങ്ങുന്ന ചടങ്ങ് വൈകിട്ടോളം നീളും. 86 പേരാണിതില്‍ പങ്കു ചേരുക. കിസ്‍വയുടെ ഗുണമേന്മ കൂട്ടാനാണ് പുതിയ പദ്ധതി. ഏതു കാലാവസ്ഥയേയും പ്രതിരോധിക്കുന്ന തീയും വെടിയുണ്ടയുമേല്‍ക്കാത്ത കിസ് വയാണിനി നിര്‍മിക്കുക. ഇതിനായി മക്ക ഉമ്മുല്‍ ഖുറാ സര്‍വകലാശാല കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഗവേഷകര്‍ പദ്ധതി സമര്‍പ്പിച്ചു കഴിഞ്ഞു. ആയിരം കിലോയോളം വരും മൂടുപടത്തിന്റെ ആകെ ഭാരം. 700 കിലോ മുന്തിയ പട്ടും
സ്വര്‍ണവും വെള്ളിയും ചേര്‍ന്ന 120 കിലോ നൂലുമാണ് ഇതിനുപയോഗിക്കാറ്. നിര്‍മിച്ചെടുക്കുന്നവക്ക് 14 മീറ്റര്‍ നീളവും 95 മീറ്റര്‍ വീതിയുമുണ്ടാകും. നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച നൂലുകള്‍ പട്ടുനൂലുകളില്‍ ചേര്‍ത്താകും കിസ് വയുടെ പ്രതിരോധ ശേഷി കൂട്ടുക. വിദഗ്ദരായ തൊഴിലാളികള്‍ക്ക് എട്ടുമാസം വേണം നിര്‍മാണത്തിന്. 240 പേരാണിതില്‍ പങ്കു ചേരുക. ഖുര്‍ആന്‍ സൂക്തങ്ങളാല്‍ അലങ്കരിച്ച കിസ് വ തുന്നിടെയുക്കുന്നത് ലോകത്തിലെ ഏറ്റവും നീളം കൂടിയ തയ്യില്‍ മെഷീനിലാണ്.