മുസ്ലിം-ക്രിസ്ത്യൻ സൌഹൃദ സഹകരണം വർധിപ്പിക്കാൻ വത്തിക്കാനും മുസ്ലിം വേൾഡ്​ ലീഗും​ ധാരണയില്‍

Update: 2018-05-06 15:43 GMT
Editor : Jaisy
മുസ്ലിം-ക്രിസ്ത്യൻ സൌഹൃദ സഹകരണം വർധിപ്പിക്കാൻ വത്തിക്കാനും മുസ്ലിം വേൾഡ്​ ലീഗും​ ധാരണയില്‍
Advertising

സൗദി അറേബ്യ സന്ദർശിക്കുന്ന വത്തിക്കാൻ പ്രതിനിധി സല്‍മാന്‍ രാജാവുമായും കൂടിക്കാഴ്ച നടത്തി

മുസ്ലിം-ക്രിസ്ത്യൻ സൌഹൃദ സഹകരണം വർധിപ്പിക്കാൻ വത്തിക്കാനും മുസ്ലിം വേൾഡ്​ ലീഗും​ധാരണയിലെത്തി. സൗദി അറേബ്യ സന്ദർശിക്കുന്ന വത്തിക്കാൻ പ്രതിനിധി സല്‍മാന്‍ രാജാവുമായും കൂടിക്കാഴ്ച നടത്തി. ഉഭയകക്ഷിതാൽപര്യമുള്ള വിഷയങ്ങളിൽ വിശാലമായ സഹകരണത്തിന്​ ഇരുപക്ഷവും കരാർ ഒപ്പുവെച്ചു.

സൗദി അറേബ്യ സന്ദർശിക്കുന്ന വത്തിക്കാൻ പ്രതിനിധി കർദിനാൾ ജീൻ ലൂയിസ്​ തൗറാനും റാബിത്വ അഥമാ മുസ്ലിം വേള്‍ഡ് ലീഗ് സെക്രട്ടറി ജനറൽ മുഹമ്മദ്​ബിൻ അബ്​ദുൽ കരീം അൽഇസ്സയുമാണ് കൂടിക്കാഴ്ച നടത്തിയത്. സല്‍മാന്‍ രാജാവുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമായിരുന്നു ഇത്. ഉഭയതാൽപര്യമുള്ള വിഷയങ്ങളിൽ വിശാലമായ സഹകരണത്തിന്​ ഇരുപക്ഷവും കരാർ ഒപ്പുവെച്ചു. മതങ്ങള്‍ തമ്മിലെ സംവാദവും സൌഹൃദവും ദൃഢമാക്കലാണ് പ്രധാന ലക്ഷ്യം. അത് നയിക്കുക. ഇരുപക്ഷത്തേയും രണ്ടുഅംഗങ്ങൾ വീതമുള്ള ചെറുസമിതി എല്ലാവർഷവും യോഗം ചേർന്ന്​ പ്രവർത്തനം വിലയിരുത്തും. പ്രവർത്തനസമിതി രണ്ടു വർഷത്തിലൊരിക്കലായിരിക്കും ചേരുക. റോമിലും റാബിത്വ തീരുമാനിക്കുന്ന നഗരത്തിലും മാറിമാറിയായിരിക്കും യോഗങ്ങൾ. അൽഇസ്സ കഴിഞ്ഞ സെപ്തംബറിൽ വത്തിക്കാൻ സന്ദർശിച്ചപ്പോഴുണ്ടായ ധാരണകളുടെ അടിസ്ഥാനത്തിലാണിത്.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News