നജ്റാനിലേക്ക് വീണ്ടും ഹൂതികളുടെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം
മിസൈലിനെ പ്രതിരോധ സംവിധാനം തകര്‍ത്തു
സൌദിയിലെ നജ്റാനിലേക്ക് വീണ്ടും ഹൂതികളുടെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം. ഹൂതി നേതാവിനെ സഖ്യസേനയുടെ സഹായത്തോടെ ഇന്നലെ വധിച്ചതിന് പിന്നാലെയാണ് മിസൈലെത്തിയത്. മിസൈലിനെ പ്രതിരോധ സംവിധാനം തകര്‍ത്തു.
യമനിലെ ഹൂതി നേതാവും സുപ്രിം പൊളിറ്റിക്കല്‍ കൌണ്‍സില്‍ നേതാവുമായിരുന്ന സാലിഹ് അല്‍ സമദ് കഴിഞ്ഞ ദിവസം സഖ്യസേനയുടെ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സൌദിയിലെ അതിര്‍ത്തി മേഖലയായ നജ്റാനിലേക്ക് ഹൂതികള്‍ മിസൈലയച്ചത്.
മിസൈല്‍ സഖ്യസേന തകര്‍ത്തു. ഈ മാസം തുടക്കത്തില്‍ സഖ്യസേനയുടെ ആക്രമണത്തില്‍ കനത്ത ആള്‍ നാശമാണ് ഹൂതികള്‍ക്കുണ്ടായത്. ഇതിന് പിന്നാലെ അബഹ വിമാനത്താവളത്തിലേക്ക് ഡ്രോണ്‍ ആക്രമണം നടന്നു. റിയാദിലേക്ക് മിസൈലുമയച്ചു. ഇവയെല്ലാം സൌദി സൈന്യം തകര്‍ത്തിരുന്നു. ഹൂതികള്‍ക്ക് തിരിച്ചടിയുണ്ടാകുമെന്ന മുന്നറിയിപ്പും നല്‍കി. ഇതിന് പിന്നാലെയാണ് വീണ്ടും ആക്രമണം നടന്നത്.