ത്രിമാന ചിത്രകലയില്‍ അത്ഭുതങ്ങള്‍ സൃഷ്ടിച്ച് പ്രവാസി ദമ്പതികള്‍

Update: 2018-05-07 23:08 GMT
ത്രിമാന ചിത്രകലയില്‍ അത്ഭുതങ്ങള്‍ സൃഷ്ടിച്ച് പ്രവാസി ദമ്പതികള്‍
Advertising

ബഹ് റൈനിലെ ലിമ്നേഷ് -ജിൻസി ദമ്പതികൾ ചിത്ര കലാ രംഗത്ത് വ്യത്യസ്തയുടെ വഴികൾ തേടുകയാണ്

Full View

ത്രിമാന ചിത്രകലയിൽ അത്ഭുതങ്ങൾ സ്യഷ്ടിക്കുന്ന പ്രവാസി ദമ്പതികളെക്കുറിച്ചാണ് ഇനി. ബഹ് റൈനിലെ ലിമ്നേഷ് -ജിൻസി ദമ്പതികൾ ചിത്ര കലാ രംഗത്ത് വ്യത്യസ്തയുടെ വഴികൾ തേടുകയാണ്.

ഇല്ലാത്ത ഭരണിയിൽ കയറിയിരിക്കാനുള്ള ശ്രമത്തിലാണ് ജിൻസി എന്ന കലാകാരി. ഭർത്താവ് ലിംനേഷ് അഗസ്റ്റിനാകട്ടെ താൻ വരച്ചെടുത്ത ഒരു കൂറ്റൻ ഉറുമ്പിനോട് ചങ്ങാത്തം കൂടുകയാണ്. ഇങ്ങിനെ വരക്കുന്ന ഓരോ ചിത്രങ്ങളിലൂടെയും പ്രതീതി യാഥാർത്ഥ്യങ്ങൾ സ്യഷ്ടിക്കുകയാണ് ബഹ് റൈനിൽ പ്രവാസ ജീവിതം നയിക്കുന്ന ലിംനേഷ് അഗസ്റ്റിനും ഭാര്യ ജിൻസിയും.വരക്കുന്ന ചിത്രങ്ങളിലെ വസ്തുക്കൾ യഥാർത്ഥത്തിൽ ഉണ്ടെന്ന് ആർക്കും തോന്നിപ്പോകുന്ന രീതിയിലാണ് ഓരോ ചിത്രവും ഇവർ വരച്ചെടുക്കുന്നത്. ഈ രംഗത്ത് മികവു പുലർത്തുന്ന രണ്ട് പേർക്കും ഇപ്പോൾ ജർമനിയിലെ തെരുവോര ചിത്രരചനയിൽ പങ്കെടുക്കാനുള്ള ക്ഷണം ലഭിച്ചിട്ടുണ്ട്. 2012ൽ ബഹ്റൈനിൽ ലിംനേഷും കൂട്ടുകാരും ചേർന്ന് വരച്ച ത്രിഡി പെയ്‌ന്റിങ്ങും മുംബൈയിൽ വരച്ച-കോഫി മോസൈക്ക്‌ പെയ്‌ന്റിങ്ങും ഗിന്നസ് രേഖകളിൽ ഇടം പിടിച്ചിരുന്നു. തോപ്പുംപടി സ്വദേശികളായ ഇവർ ചിത്ര രചനാ രംഗത്ത് നൂതനമായ പരീക്ഷണങ്ങൾക്കായുള്ള പരിശ്രമത്തിലാണ്.

Tags:    

Similar News