പദ്ധതികള്‍ക്കായി ഭൂമി കുടിയിറക്കുന്നത് എതിര്‍ക്കപ്പെടണമെന്ന് ജയറാം രമേശ്

Update: 2018-05-07 13:46 GMT
Editor : Jaisy
പദ്ധതികള്‍ക്കായി ഭൂമി കുടിയിറക്കുന്നത് എതിര്‍ക്കപ്പെടണമെന്ന് ജയറാം രമേശ്
Advertising

സൈലന്റ്​ വാലി സംരക്ഷണത്തിന്​ കേരളത്തിലെ കോൺഗ്രസിന്റെ വികാരം മറികടന്ന്​ ധീരമായ നിലപാട്​ സ്വീകരിക്കാൻ ഇന്ദിരാഗാന്ധിക്ക്​ കഴിഞ്ഞതായും ഷാർജ പുസ്തക മേളയിൽ അദ്ദേഹം വ്യക്തമാക്കി

ജനങ്ങളുടെ അനുമതിയും സമ്മതിയും വാങ്ങാതെ പദ്ധതികള്‍ക്കായി ഭൂമി കുടിയിറക്കുന്നത് എതിര്‍ക്കപ്പെടണമെന്ന് മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ജയറാം രമേശ്. സൈലന്റ്​ വാലി സംരക്ഷണത്തിന്​ കേരളത്തിലെ കോൺഗ്രസിന്റെ വികാരം മറികടന്ന്​ ധീരമായ നിലപാട്​ സ്വീകരിക്കാൻ ഇന്ദിരാഗാന്ധിക്ക്​ കഴിഞ്ഞതായും ഷാർജ പുസ്തക മേളയിൽ അദ്ദേഹം വ്യക്തമാക്കി.

അധികാരം ഉപയോഗിച്ച് ഭൂമി പിടിച്ചെടുക്കുന്നത് അനീതിയാണ്. മതിയായ നഷ്ടപരിഹാരം നല്‍കി വേണം വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഭൂമി ഒരുക്കാന്‍ എന്ന് താന്‍ ഗ്രാമവികസന മന്ത്രി ആയിരിക്കെ നിയമം കൊണ്ടുവന്നതാണെന്ന്​ ജയറാം രമേഷ്​ പറഞ്ഞു. ഇന്ദിരയെ വേണ്ടവിധം ഇനിയും തിരിച്ചറിയാൻ ആർക്കും സാധിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പൊതു ലൈബ്രററികളില്‍ ലഭ്യമായ രേഖകള്‍ ഗവേഷണം ചെയ്താണ്​ ഇന്ദിരാ ഗാന്ധി എ ലൈഫ് ഇന്‍ നേച്വര്‍ എന്ന പുസ്തകം താന്‍ തയ്യാറാക്കിയതെന്നും ജയറാം രമേഷ്​ പറഞ്ഞു.

ഇന്ദിരയുടെ പ്രകൃതി സ്നേഹത്തെ പ്രകീര്‍ത്തിക്കുന്നു എന്നതു കൊണ്ട് അടിയന്തിരാവസ്ഥയെ താന്‍ അംഗീകരിക്കുന്നു എന്ന് അനുമാനിക്കേണ്ടതില്ല. എന്നാല്‍ അടിയന്തിരാവസ്ഥക്കു ശേഷം തെരഞ്ഞെടുപ്പിനെ നേരിടാനും തോറ്റ് പ്രതിപക്ഷത്തിരിക്കാനുമുള്ള ജനാധിപത്യ മര്യാദ ഇന്ദിര പുലർത്തിയെന്നും ജയ്​റാം രമേഷ്​ കൂട്ടിച്ചേർത്തു.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News