പുതിയ സാമ്പത്തിക നയം; എണ്ണക്കമ്പനികളില്‍ ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് ജോലി സാധ്യത കൂടുന്നു

Update: 2018-05-07 22:54 GMT
Editor : admin
പുതിയ സാമ്പത്തിക നയം; എണ്ണക്കമ്പനികളില്‍ ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് ജോലി സാധ്യത കൂടുന്നു
Advertising

എണ്ണ ഉല്‍പാദന സ്ഥാപനങ്ങള്‍‍ ചെലവ് ചുരുക്കലിന്‍റെ ഭാഗമായി ഇന്ത്യ അടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങില്‍ നിന്ന് തൊഴിലാളികളെ നിയമിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്

Full View

എണ്ണ ഉല്‍പാദന സ്ഥാപനങ്ങള്‍‍ ചെലവ് ചുരുക്കലിന്‍റെ ഭാഗമായി ഇന്ത്യ അടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങില്‍ നിന്ന് തൊഴിലാളികളെ നിയമിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. എണ്ണ വില പഴയ നിലയിലേക്കെത്താന്‍ കുറഞ്ഞത് 5 വര്‍ഷമെങ്കിലും വേണ്ടിവരുമെന്നാണ് ലോക ബാങ്കുള്‍പ്പടെയുള്ള ധനകാര്യസ്ഥാപനങ്ങളുടെ നിരീക്ഷണം. ഇതിന്‍റെ അടിസ്ഥാനത്തിലാണ് എണ്ണ ആശ്രിത സ്ഥാപനങ്ങള്‍ വന്‍ തുക ശമ്പളം കൈ പറ്റുന്നവരെ പിരിച്ചുവിടാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്.

സൗദി അരാംകോ അടക്കമുള്ള വന്‍കിട എണ്ണ ഉല്‍പാദന സ്ഥാപനങ്ങള്‍ പദ്ധതിക്ക് തുടക്കമിട്ടതായി സൗദിയിലെ പ്രമുഖ ധനകാര്യ ഗവേഷണ സ്ഥാപനമായ ജാദ് വ കണ്‍സള്‍ട്ടന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ ദിവസം കിഴക്കന്‍ പ്രവിശ്യ ചേംബര്‍ ഓഫ് കൊമേഴ്സ് സംഘടിപ്പിച്ച വാര്‍ഷിക സാമ്പത്തിക സമ്മേളനത്തിലാണ് റിപ്പോര്‍ട്ട് അവതരിപ്പിച്ചത്. സ്ഥാപനങ്ങള്‍ ഇപ്പോള്‍ മിതമായ ശമ്പളത്തില്‍ ജോലി ചെയ്യുന്ന വിദഗ്ധ തൊഴിലാളികളെ തെടിക്കൊണ്ടിരിക്കുകയാണ് . ജി.സി.സി രാജ്യങ്ങളില്‍ പാശ്ചാത്യ രാജ്യങ്ങളിലെ പൗരന്മാരാണ് ഏറ്റവും കൂടുതല്‍ ശമ്പളം പറ്റുന്നവര്‍. ഈ സാഹചര്യത്തില്‍ ഇന്ത്യ, പാകിസ്ഥാന്‍, ശ്രീലങ്ക എന്നീവിടങ്ങളില്‍ നിന്നുള്ള വിദഗ്ധ തൊഴിലാളികള്‍ക്ക് സാധ്യതകള്‍ കൂടുമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. നിലവില്‍ സൗദി അറേബ്യ ഉള്‍പെടെ ജി സി സി രാജ്യങ്ങളിലെ എണ്ണ, ഖനന സ്ഥാപനങ്ങളില്‍ 40 ശതമാനം മാത്രമാണ് ഏഷ്യന്‍ തൊഴിലാളികളുള്ളത്. ഇത് അടുത്ത വര്‍ഷം 70 ശതമാനമായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയില്‍ നിന്നുള്ള തൊഴിലാളികള്‍ക്ക് ആവശ്യം വര്‍ദ്ധിക്കുമെന്നാണ് പ്രതീക്ഷ. സൌദിയില്‍ അമേരിക്ക,യൂറോപ്പ് എന്നിവടങ്ങളില്‍ നിന്നുള്ള പൌരന്മാര്‍ക്ക് ഉയര്‍ന്ന ശമ്പള സ്കെയിലാണ് നിലവിലുള്ളത്. നിലവിലെ സാമ്പത്തിക സ്ഥിതിയില്‍ ഇത് കമ്പനികള്‍ക്ക് വലിയ ഭാരം വരുത്തും. ഇതിനെ മറികടക്കാനാണ് സ്ഥാപനങ്ങള്‍ ഏഷ്യന്‍ തൊഴിലാളികളെ അന്വേഷിക്കുന്നത്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News