ഷാര്‍ജയില്‍ അറബ് ചില്‍ഡ്രന്‍ ഫോറത്തിന് പരിസമാപ്തി

Update: 2018-05-08 17:33 GMT
Editor : admin
ഷാര്‍ജയില്‍ അറബ് ചില്‍ഡ്രന്‍ ഫോറത്തിന് പരിസമാപ്തി
Advertising

ദേശീയ വികസന പദ്ധതികളില്‍ അറബ് യുവതക്ക് കൂടുതല്‍ പങ്കാളിത്തം ഉറപ്പാക്കണമെന്ന് ഫോറം ആവശ്യപ്പെട്ടു.

Full View

ഷാര്‍ജയില്‍ അറബ് ചില്‍ഡ്രന്‍ ഫോറത്തിന് പരിസമാപ്തി. ദേശീയ വികസന പദ്ധതികളില്‍ അറബ് യുവതക്ക് കൂടുതല്‍ പങ്കാളിത്തം ഉറപ്പാക്കണമെന്ന് ഫോറം ആവശ്യപ്പെട്ടു.

അറബ് മേഖലയുടെ സമഗ്ര വികസനത്തിന് കുട്ടികളുടെയും യുവാക്കളുടെയും അഭിപ്രായം പരിഗണനക്കെടുക്കണമെന്നാണ് അറബ് ചില്‍ഡ്രന്‍ ഫോറം പ്രധാനമായും മുന്നോട്ടു വെച്ചത്. അറബ് ലോകത്ത് കുട്ടികളും യുവാക്കളും നേരിടുന്ന വിവിധ പ്രശ്നങ്ങള്‍ ഫോറം ചര്‍ച്ച ചെയ്തു. രാഷ്ട്രീയ കാലുഷ്യങ്ങളുടെ ഇരകളായി മാറുന്നവരില്‍ നല്ലൊരു പങ്കും കുട്ടികളാണെന്നും ഫോറം വിലയിരുത്തി. വിദ്യാഭ്യാസ മേഖലയില്‍ കൂടുതല്‍ ഊന്നല്‍ നല്‍കാന്‍ അറബ് രാജ്യങ്ങള്‍ക്ക് സാധിക്കണമെന്നും ഫോറം നിര്‍ദേശിച്ചു. ചില്‍ഡ്രന്‍ ഫോറം സംഘാടകരായ റീം ബിന്‍ കറം, നൗറ മുഹമ്മദ് മുബാറക് എന്നിവരാണ് ഫോറത്തിന്‍റെ തീരുമാനങ്ങള്‍ അവതരിപ്പിച്ചത്.

അറബ് വികസന പദ്ധതികളും കുട്ടികളും എന്ന വിഷയത്തെ അധികരിച്ച് തയാറാക്കിയ ഡോക്യുമെന്‍ററിയുടെ പ്രദര്‍ശനവും ഫോറത്തില്‍ നടന്നു. ഭാവി പദ്ധതികളെ സംബന്ധിച്ച കാര്യങ്ങളും ഫോറം ചര്‍ച്ച ചെയ്തതായി സംഘാടകര്‍ അറിയിച്ചു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News