ഒമാനില്‍ കുട്ടികളുടെ പൂക്കളമത്സരം സംഘടിപ്പിച്ചു

Update: 2018-05-08 21:47 GMT
Editor : Jaisy
ഒമാനില്‍ കുട്ടികളുടെ പൂക്കളമത്സരം സംഘടിപ്പിച്ചു
Advertising

എട്ടു വയസ്സിനും പതിനഞ്ചു വയസ്സിനും ഇടയിലുള്ള 700ൽ പരം കുട്ടികളാണ് മത്സരത്തിൽ മാറ്റുരച്ചത്

ഒമാനിലെ അൽ ഗുബ്ര ഇന്ത്യൻ സ്കൂളിൽ മലയാളത്തിന്റെ മധുരവും വസന്തകാല സ്മൃതികളും തുടിക്കുന്ന വ്യത്യസ്തമായ പൂക്കളമത്സരം നടന്നു. എട്ടു വയസ്സിനും പതിനഞ്ചു വയസ്സിനും ഇടയിലുള്ള 700ൽ പരം കുട്ടികളാണ് മത്സരത്തിൽ മാറ്റുരച്ചത്.

Full View

അല്‍ ഗൂബ്ര ഇന്ത്യന്‍ സ്കൂളിലെ മലയാള വിഭാഗത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പൂക്കള മല്‍സരം കൗതുകമായി. ഒമാനിൽ നടക്കുന്ന ഏറ്റവും വലിയ പൂക്കള മത്സരങ്ങളിലൊന്നാണിത്. കഴിഞ്ഞ 15 വർഷമായി അൽ ഗുബ്ര ഇന്ത്യൻ സ്കൂളിൽ പൂക്കളമത്സരം നടന്നു വരുന്നു .

സ്കൂള്‍ മൈതാനത്ത് നടന്ന മല്‍സരത്തില്‍ കുട്ടികളുടെ കൂട്ടായ്മയില്‍ 160 പൂക്കളങ്ങളാണ് ഒരുങ്ങിയത്. സബ് ജൂനിയര്‍ തലം മുതല്‍ സീനിയര്‍ വിഭാഗം വിദ്യാര്‍ഥികള്‍ വരെ മല്‍സരത്തില്‍ മാറ്റുരച്ചു .കളമിടാൻ പൂക്കൾ കിട്ടാനുള്ള പ്രയാസമുള്ളതിനാൽ പൂക്കളെക്കൂടാതെ പല നിറങ്ങളിലുള്ള പൊടികളും ഉപയോഗിച്ചാണ് കുട്ടികൾ പൂക്കളം ഒരുക്കിയത്.

മത്സരത്തിനപ്പുറം കൂട്ടായ്മയുടെയും തിരിച്ചറിവിന്റെയും അടുപ്പം ആസ്വദിക്കുവാൻ തങ്ങൾക്കവസരം ലഭിച്ചതിൽ സന്തോഷിക്കുകയാണ് കൊച്ചു കൂട്ടുകാർ. കുരുന്നു മനസ്സുകളിലെ നിറങ്ങളും ഭാവനകളും സ്വാഭാവികമായി വിരിഞ്ഞ അനുഭവമെന്ന് വിധികർത്താക്കൾ ഒന്നടങ്കം മത്സരത്തെ വിലയിരുത്തി. മലയാളി വിദ്യാര്‍ഥികള്‍ക്ക് ഒപ്പം ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും മല്‍സരത്തില്‍ വളരെ ആവേശത്തോടെ പങ്കെടുത്തു.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News