മസ്ജിദ് അല്‍ കബീറില്‍ റമദാന്‍ മുന്നൊരുക്കങ്ങള്‍ അന്തിമഘട്ടത്തില്‍

Update: 2018-05-08 08:17 GMT
Editor : admin
മസ്ജിദ് അല്‍ കബീറില്‍ റമദാന്‍ മുന്നൊരുക്കങ്ങള്‍ അന്തിമഘട്ടത്തില്‍
Advertising

ഇത്തവണ റമദാന്‍ 27ലെ ഖിയാമുല്ലൈല്‍ പ്രാര്‍ഥനക്ക് ഒന്നര ലക്ഷത്തിലധികം വിശ്വാസികള്‍ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

കുവൈത്തിലെ ഏറ്റവും വലിയ പള്ളിയായ മസ്ജിദ് അല്‍ കബീറില്‍ റമദാന്‍ മുന്നൊരുക്കങ്ങള്‍ അന്തിമഘട്ടത്തില്‍. ഇത്തവണ റമദാന്‍ 27ലെ ഖിയാമുല്ലൈല്‍ പ്രാര്‍ഥനക്ക് ഒന്നര ലക്ഷത്തിലധികം വിശ്വാസികള്‍ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

റമദാനെ വരവേൽക്കാൻ മസ്ജിദുൽ കബീറും പരിസരവും സജ്ജമായതായി ഔഖാഫ്- ഇസ്ലാമികകാര്യമന്ത്രി യഅ്ഖൂബ് അല്‍സാനിഅ് പറഞ്ഞു. ഖുബ്ബകളുടെ അറ്റകുറ്റപ്പണികളും മറ്റും പൂർത്തിയായിട്ടുണ്ട്. പെയ്ന്‍റിങ് ജോലികളും അനുബന്ധ പ്രവര്‍ത്തികളും പ്രതീക്ഷിച്ച സമയത്തിനുള്ളിൽ തൃപ്തികരമായ നിലയിൽ പൂർത്തിയാക്കി. കാര്‍പറ്റ് വിരിക്കലും അനുബന്ധ സൗകര്യങ്ങളൊരുക്കലും അവസാനഘട്ടത്തിലാണ് .

റമദാന്‍ 27ലെ രാത്രി നമസ്കാരത്തിന് ഒന്നര ലക്ഷത്തിലധികം വിശ്വാസികള്‍ പള്ളിയിലും പരിസരത്തുമായി എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി സൂചിപ്പിച്ചു. തിരക്ക് കണക്കിലെടുത്ത് ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഏര്‍പ്പെടുത്തും. രാജ്യത്തെ ആറു ഗവര്‍ണറേറ്റുകളിലും ഖിയാമുല്ലൈൽ നമസ്കാരത്തിനു വേണ്ടി റമദാന്‍ കേന്ദ്രങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട് . ഭജനയിരിക്കുന്നവര്‍ക്കായി ഓരോ ഗവര്‍ണറേറ്റുകളില്‍ ആറു വീതം ഇഅ്തികാഫ് കേന്ദ്രങ്ങളും ഒരുക്കിയിട്ടുണ്ട്. 36 ഇഅ്തികാഫ് കേന്ദ്രങ്ങളും സ്വദേശി വിദേശി വ്യത്യാസമില്ലാതെ ഉപയോഗപ്പെടുത്താന്‍ സാധിക്കും. അനധികൃത പണപ്പിരിവ് തടയുന്നതിനായി സക്കാത്ത് ഉൾപ്പെടെയുള്ള ധന സമാഹരണം കെനെറ്റ് വഴി മാത്രമേ അനുവദിക്കുകയുളളൂവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News