പ്രസവ അവധി നിയമ പരിഷ്കരണം; യുഎഇയില്‍ ദേശീയ കമ്മറ്റി രൂപീകരിച്ചു

Update: 2018-05-09 02:05 GMT
Editor : Jaisy
പ്രസവ അവധി നിയമ പരിഷ്കരണം; യുഎഇയില്‍ ദേശീയ കമ്മറ്റി രൂപീകരിച്ചു
Advertising

മറ്റ് രാജ്യങ്ങളിലെ നിയമങ്ങള്‍ പഠിച്ച ശേഷം പ്രസാവാവധിയുടെ കാര്യത്തില്‍ തീരുമാനം കൈക്കൊള്ളും.

യുഎഇയില്‍ പ്രസവ അവധി നിയമം പരിഷ്കരിക്കുന്നത് സംബന്ധിച്ച നടപടികള്‍ക്കായി ദേശീയ കമ്മിറ്റി രൂപവത്കരിച്ചു. തൊഴിലിടങ്ങളില്‍ ലിംഗ സമത്വം ഉറപ്പുവരുത്താനും ഈ സമിതി നടപടി സ്വീകരിക്കും. അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പ്രകാരമായിരിക്കും പ്രസവാവധി നിയമം പരിഷ്കരിക്കുക.
യുഎഇ ലിംഗ സമത്വ കൗണ്‍സില്‍- ദുബൈ വുമണ്‍ എസ്റ്റാബ്ളിഷ്മെന്‍റ് എന്നിവയുടെ പ്രസിഡന്റ് ശൈഖ മനാല്‍ ബിന്‍ത് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമാണ് ഇക്കാര്യം അറിയിച്ചത്.

മറ്റ് രാജ്യങ്ങളിലെ നിയമങ്ങള്‍ പഠിച്ച ശേഷം പ്രസാവാവധിയുടെ കാര്യത്തില്‍ തീരുമാനം കൈക്കൊള്ളും. പൊതു സ്ഥാപനങ്ങളിലും സ്വകാര്യ സ്ഥാപനങ്ങളിലും സ്ത്രീകള്‍ക്കായി കൂടുതല്‍ അവസരങ്ങള്‍ ഒരുക്കും. രാഷ്ട്രീയ- നേതൃ നിരയിലേക്ക് കൂടുതല്‍ സ്ത്രീകളെ ഉയര്‍ത്തിക്കൊണ്ടുവരുമെന്ന് കൗണ്‍സില്‍ വൈസ് പ്രസിഡന്‍റ് മുന ഗാനിം അല്‍ മര്‍റി പറഞ്ഞു. ജോലിയില്‍ ചേരാന്‍ കൂടുതല്‍ വനിതകളെ പ്രോത്സാഹിപ്പിക്കും. ഇതിനായി സര്‍ക്കാര്‍, സ്വകാര്യ മേഖലയില്‍ പാര്‍ട്ട് ടൈം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. യു.എ.ഇയുടെ ചരിത്രത്തിലാദ്യമായി ഫെഡറല്‍ നാഷനല്‍ കൗണ്‍സില്‍ പ്രസിഡന്‍റായി വനിത നിയമിക്കപ്പെട്ടതും പുതിയ മന്ത്രിസഭയില്‍ സ്ത്രീകളുടെ പ്രാതിനിധ്യം 27.5 ശതമാനമായി ഉയര്‍ന്നതും വനിതകളെ ഭരണരംഗത്തേക്ക് ഉയര്‍ത്തിക്കൊണ്ടുവരാനുള്ള രാഷ്ട്ര നേതാക്കളുടെ താല്‍പര്യമാണ് വ്യക്തമാക്കുന്നതെന്ന് കൗൺസില്‍ അഭിപ്രായപ്പെട്ടു.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News