ദുബൈയില്‍ ശുചിത്വ നിര്‍ദേശം പാലിക്കാത്ത 94 ഭക്ഷണശാലകള്‍ അടച്ചുപൂട്ടി
84 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം ഇപ്പോഴും ദുര്‍ബലമാണെന്ന് നഗരസഭ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്
ദുബൈയില്‍ ശുചിത്വ നിര്‍ദേശം പാലിക്കാത്ത 94 ഭക്ഷണശാലകള്‍ മുനിസിപ്പാലിറ്റി അടച്ചുപൂട്ടി. അതേസമയം, നിര്‍ദേശങ്ങള്‍ കൃത്യമായി പാലിച്ച 1400 റെസ്റ്റോറന്റുകളെ ഉയര്‍ന്ന ഭക്ഷ്യ സുരക്ഷാ റേറ്റിങ് നല്‍കി നഗരസഭ അംഗീകരിച്ചു. 84 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം ഇപ്പോഴും ദുര്‍ബലമാണെന്ന് നഗരസഭ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ശുചിത്വം പാലിക്കാത്തതിന് നേരത്തേ നഗരസഭ മുന്നറിയിപ്പ് നല്‍കിയ സ്ഥാപനങ്ങളാണ് അടച്ചുപൂട്ടിയത്. കുറവുകള്‍ പരിഹരിക്കാന്‍ ഇവര്‍ക്ക് വേണ്ടത്ര സമയവും നല്‍കിയിരുന്നു. വൃത്തികുറവിന് പുറമെ പഴക്കം ചെന്ന ഭക്ഷ്യവസ്തുക്കള്‍, കേടുവന്ന സാധനങ്ങളുടെ സാന്നിധ്യം എന്നിവ പരിശോധനയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നഗരസഭ മുന്നറിയിപ്പ് നല്‍കിയത്. എന്നാല്‍, വീഴ്ചകള്‍ പരിഹരിക്കാന്‍ ഈ സ്ഥാപനങ്ങള്‍ പരാജയപ്പെട്ട സാഹചര്യത്തിലാണ് നടപടി. 82 ഭക്ഷണശാലകളുടെ പ്രവര്‍ത്തനം ദുര്‍ബലമാണെന്നും മുനിസിപ്പാലിറ്റി കണ്ടെത്തിയിട്ടുണ്ട്. ഈ സ്ഥാപനങ്ങള്‍ സാഹചര്യം മെച്ചപ്പെടുത്തണം. 1409 ഭക്ഷണശാലകള്‍ ശുചിത്വത്തിന്റെയും ഭക്ഷണ സുരക്ഷിതത്വത്തിന്റെയും കാര്യത്തില്‍ എക്സലറ്റ്, ഗോള്‍ഡ് എന്നീ റേറ്റിങുകള്‍ കരസ്ഥമാക്കിയിട്ടുണ്ട്. 2,455 സ്ഥാപനങ്ങള്‍ വെരിഗുഡ് റേറ്റിങും 1991 ഭക്ഷണശാലകള്‍ ഗുഡ് റേറ്റിങും നേടിയിട്ടുണ്ടെന്ന് നഗരസഭ അറിയിച്ചു.