ഖമറുദ്ദീന്റെ വോട്ട് ഇക്കുറി "നോട്ട"ക്ക്

Update: 2018-05-09 01:01 GMT
Editor : admin
ഖമറുദ്ദീന്റെ വോട്ട് ഇക്കുറി "നോട്ട"ക്ക്
Advertising

രാഷ്ട്രീയക്കാരുടെ പിടിപ്പുകേടിന് മറുപടി നല്‍കാന്‍ നോട്ടക്ക് ഒരു വോട്ട് എന്ന മുദ്രാവാക്യം പ്രചരിപ്പിക്കുകയാണ് ഗള്‍ഫിലുള്ള ഖമറുക്ക.

പ്രവാസികളുടെ അവകാശങ്ങള്‍ക്കായി നിയമപോരാട്ടം നടത്തുന്ന തൃശൂര്‍ ബ്രഹ്മകുളം സ്വദേശി ഖമറുദ്ദീന്റെ വോട്ട് ഇക്കുറി "നോട്ട"ക്കാണ്. രാഷ്ട്രീയക്കാരുടെ പിടിപ്പുകേടിന് മറുപടി നല്‍കാന്‍ നോട്ടക്ക് ഒരു വോട്ട് എന്ന മുദ്രാവാക്യം പ്രചരിപ്പിക്കുകയാണ് ഗള്‍ഫിലുള്ള ഖമറുക്ക.
37 വര്‍ഷമായി ദുബൈയില്‍ ഡ്രൈവറായി ജോലി ചെയ്യുന്ന തൃശൂര്‍ക്കാരന്‍ ഖമറുക്ക ചില്ലറക്കാരനല്ല. പ്രവാസികള്‍ക്ക് വോട്ട്, പെന്‍ഷന്‍, നിയമനിര്‍മാണ സഭകളില്‍ സംവരണം തുടങ്ങി 50 ആവശ്യങ്ങളുമായി കോടതി കയറിയ പോരാളിയാണ്. പ്രവാസികളോടുള്ള അവഗണനക്ക് മാത്രമല്ല, രാഷ്ട്രീയ നേതൃത്വത്തിന്റെ മുഴുവന്‍ പിടിപ്പുകേടുകള്‍ക്കും നോട്ടയില്‍ വോട്ട് ചെയ്ത് പ്രതിഷേധിക്കണമെന്നാണ് കമറുദ്ദീന്റെ നിലപാട്.

ചുരുങ്ങിയത് പ്രവാസികളുടെ കുടുംബങ്ങളെങ്കിലും നോട്ടക്ക് വോട്ട് ചെയ്താല്‍ രാഷ്ട്രീയരംഗത്ത് വലിയ മാറ്റങ്ങളുണ്ടാക്കാനാകും. പ്രവാസികള്‍ നേരിടുന്ന അവകാശ നിഷേധങ്ങള്‍ക്ക് മറുപടി പറയാത്തതിന് പ്രധാനമന്ത്രിയടക്കമുള്ളവര്‍ക്ക് ഹൈക്കോടതിയില്‍ നിന്ന് കോടതിയലക്ഷ്യത്തിന് നോട്ടീസ് അയപ്പിച്ച പാരമ്പര്യമുണ്ട് ഈ 58 കാരന്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News