പ്രവാസികള്‍ക്ക് നിരാശ സമ്മാനിച്ച് ബജറ്റ്

Update: 2018-05-09 01:29 GMT
പ്രവാസികള്‍ക്ക് നിരാശ സമ്മാനിച്ച് ബജറ്റ്
Advertising

പ്രവാസി പ്രശ്നങ്ങളില്‍ വ്യക്തമായ നിലപാടുള്ള ഇടതു സര്‍ക്കാര്‍ ബജറ്റില്‍ തങ്ങള്‍ക്ക് കാര്യമായ പരിഗണന നല്‍കും എന്നായിരുന്നു പ്രവാസികളുടെ പ്രതീക്ഷ. എന്നാല്‍ നിരാശ മാത്രമാണ് ബാക്കി

ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച ബജറ്റില്‍ പ്രവാസി സമൂഹത്തിന് ഉതകുന്ന കാര്യമായ പ്രഖ്യാപനങ്ങള്‍ ഒന്നും തന്നെയില്ല. മടങ്ങി വരുന്ന പ്രവാസികളുടെ പുനരധിവാസത്തിന് കഴിഞ്ഞ ബജറ്റില്‍ 12 കോടി അനുവദിച്ചത് ഇത്തവണ 24 കോടിയായി ഉയര്‍ത്തി എന്നതു മാത്രമാണ് ഏക ആശ്വാസം.

പ്രവാസി പ്രശ്നങ്ങളില്‍ വ്യക്തമായ നിലപാടുള്ള ഇടതു സര്‍ക്കാര്‍ ബജറ്റില്‍ തങ്ങള്‍ക്ക് കാര്യമായ പരിഗണന നല്‍കും എന്നായിരുന്നു പ്രവാസികളുടെ പ്രതീക്ഷ. എന്നാല്‍ നിരാശ മാത്രമാണ് ബാക്കി. പ്രവാസിക്ഷേമം മുന്‍നിര്‍ത്തി നോര്‍ക്ക വകുപ്പിന് 24 കോടി രൂപ മാത്രമാണ് ഇത്തവണ നീക്കി വെച്ചത്. പോയ വര്‍ഷം ഇത് 28 കോടിയായിരുന്നു. ഇതില്‍ 5 കോടി സാന്ത്വനം പദ്ധതിക്കായിരുന്നു. എന്നാല്‍ അനുവദിച്ച തുക പോലും വേണ്ടവിധം വിനിയോഗിക്കാനുള്ള താല്‍പര്യം നോര്‍ക്കയുടെ ഭാഗത്തു നിന്നും ഉണ്ടായില്ല.

എണ്ണവില തകര്‍ച്ചയും സ്വദേശിവത്കരണവും മൂലം ഗള്‍ഫില്‍ നിന്ന് മടങ്ങി വരുന്നവരുടെ എണ്ണം വര്‍ധിച്ചു കൊണ്ടിരിക്കെ, സമഗ്ര പുനരധിവാസ പാക്കേജ് എന്ന ആവശ്യമായിരുന്നു പ്രവാസി സമൂഹം പ്രധാനമായും മുന്നോട്ടു വെച്ചത്. ഇതില്‍ പുനരധിവാസത്തിന് ഇപ്പോള്‍ നീക്കിവെച്ച 24 കോടി രൂപ ഒട്ടും പര്യാപ്തമല്ല. ബജറ്റ് ചര്‍ച്ചയിലൂടെ തുക ഇരട്ടിയായെങ്കിലും ഉയര്‍ത്താന്‍ നടപടി വേണമെന്ന് പ്രവാസ ലോകം ആവശ്യപ്പെടുന്നു.

സൗദിയില്‍ നിന്നും മറ്റും മടങ്ങാന്‍ നിര്‍ബന്ധിതരാകുന്ന ആയിരങ്ങളുടെ കാര്യത്തിലും ബജറ്റ് മൗനം പാലിക്കുകയാണ്. റിട്ടേണ്‍ എമിഗ്രന്‍റ്സ് പ്രകാരം ലഭ്യമായ അപേക്ഷകളില്‍ വായ്പ ഉറപ്പാക്കുന്നതില്‍ ബാങ്കുകള്‍ പുലര്‍ത്തുന്ന നിഷേധനിലപാട് തിരുത്താന്‍ പോന്ന നിര്‍ദേശങ്ങളും ബജറ്റില്‍ ഇല്ല. നോര്‍ക്ക പദ്ധതികളുടെ വിപുലീകരണം, മെച്ചപ്പെട്ട പെന്‍ഷന്‍ പദ്ധതി, പ്രവാസി മൂലധനം സമാഹരിച്ചുള്ള സഹകരണ ബാങ്ക്, ഗള്‍ഫുകാരുടെ വൈഗ്ധ്യം ഉപയോഗപ്പെടുത്തുന്ന ബിസിനസ് സംരംഭങ്ങള്‍ എന്നിവയുടെ കാര്യത്തിലും ബജറ്റ് നിരാശ മാത്രമാണ് നല്‍കുന്നത്.

Tags:    

Similar News