കുവൈറ്റ് മസ്ദുല്‍ കബീര്‍ പരിസരത്തുനിന്ന് പിടിയിലായയാള്‍ മയക്കുമരുന്നുലഹരിയില്‍ ആയിരുന്നെന്ന് അധികൃതര്‍

Update: 2018-05-09 16:32 GMT
കുവൈറ്റ് മസ്ദുല്‍ കബീര്‍ പരിസരത്തുനിന്ന് പിടിയിലായയാള്‍ മയക്കുമരുന്നുലഹരിയില്‍ ആയിരുന്നെന്ന് അധികൃതര്‍
Advertising

ആക്രമണ ലക്ഷ്യംവെച്ച് പള്ളിയിലേക്ക് കടക്കാന്‍ ശ്രമിച്ച സംഭവമുണ്ടായിട്ടില്ളെന്നും മറിച്ച് മയക്കുമരുന്ന് ലഹരിയില്‍ സംശയാസ്പദമായ നിലയില്‍ കണ്ട യുവാവിനെ ചൊവ്വാഴ്ച പള്ളി പരിസരത്തുനിന്ന് പിടികൂടുകയായിരുന്നുവെന്നും പള്ളിയിലെ സുരക്ഷാ വിഭാഗം വ്യക്തമാക്കി.

പെരുന്നാള്‍ ദിവസം കുവൈറ്റിലെ മസ്ദുല്‍ കബീര്‍ പരിസരത്തുനിന്ന് പിടിയിലായയാള്‍ മയക്കുമരുന്നുലഹരിയില്‍ ആയിരുന്നുവെന്നും ഇയാള്‍ക്ക് മറ്റ് ലക്ഷ്യങ്ങളൊന്നുമുണ്ടായിരുന്നില്ളെന്നും ആഭ്യന്തര മന്ത്രാലയം അധികൃതര്‍ വ്യക്തമാക്കി. ദുരൂഹലക്ഷ്യവുമായി മസ്ജിദുല്‍ കബീറിലേക്ക് അതിക്രമിച്ചുകടക്കാന്‍ ശ്രമിക്കുമ്പോഴാണ് പിടിയിലായതെന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വാര്‍ത്ത ശരിയല്ളെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

കുവൈറ്റ് അമീറടക്കം പ്രമുഖര്‍ പെരുന്നാള്‍ നമസ്കാരത്തിനെത്തുന്ന രാജ്യത്തെ ഏറ്റവും വലിയ പള്ളിയായ മസ്ജിദുല്‍ കബീറില്‍ അതിക്രമിച്ചുകടക്കാന്‍ ശ്രമിച്ച യുവാവിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടിയതായി വാര്‍ത്തകള്‍ പ്രചരിച്ചത്. ആക്രമണ ലക്ഷ്യംവെച്ച് പള്ളിയിലേക്ക് കടക്കാന്‍ ശ്രമിച്ച സംഭവമുണ്ടായിട്ടില്ളെന്നും മറിച്ച് മയക്കുമരുന്ന് ലഹരിയില്‍ സംശയാസ്പദമായ നിലയില്‍ കണ്ട യുവാവിനെ ചൊവ്വാഴ്ച പള്ളി പരിസരത്തുനിന്ന് പിടികൂടുകയായിരുന്നുവെന്നും പള്ളിയിലെ സുരക്ഷാ വിഭാഗം വ്യക്തമാക്കി.

ജനങ്ങള്‍ക്കിടയില്‍ സുരക്ഷാ ഭീതിയുണ്ടാക്കുന്ന തരത്തിലുള്ള ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിന് മുമ്പ് കൃത്യമായ നിജസ്ഥിതി അറിഞ്ഞിരിക്കണമെന്നും വ്യാജ വാര്‍ത്തകള്‍ കൈമാറുന്നതില്‍നിന്ന് എല്ലാവരും വിട്ട് നില്‍ക്കണമെന്നും ആഭ്യന്തരമന്ത്രാലയം സ്വദേശികളും വിദേശികളുമുള്‍പ്പെടെ രാജ്യനിവാസികളോട് ആവശ്യപ്പെട്ടു.

Tags:    

Similar News