ബദല്‍ ഊര്‍ജ്ജ പദ്ധതികളുമായി ഗള്‍ഫ് രാജ്യങ്ങള്‍

Update: 2018-05-10 21:07 GMT
ബദല്‍ ഊര്‍ജ്ജ പദ്ധതികളുമായി ഗള്‍ഫ് രാജ്യങ്ങള്‍
Advertising

അന്താരാഷ്ട്ര പുനരുപയോഗ ഏജന്‍സിയുടെ പുതിയ റിപ്പോര്‍ട്ട് പ്രകാരം 2021ഓടെ യു.എ.ഇ മൊത്തം ഉപഭോഗത്തിന്‍െറ 24 ശതമാനം വൈദ്യുതി, ശുദ്ധ ഊര്‍ജത്തില്‍ നിന്നാകും ഉല്‍പാദിപ്പിക്കുക. 2020ഓടെ 1.8 ജിഗാവാട്ട് വൈദ്യുതി സൗരോര്‍ജത്തില്‍ നിന്ന് ഉല്‍പാദിപ്പിക്കാനാണ് ഖത്തര്‍ പദ്ധതി.

Full View

ബദല്‍ ഊര്‍ജമേഖലയില്‍ ഗള്‍ഫ് രാജ്യങ്ങള്‍ ആവിഷ്കരിച്ച പദ്ധതികള്‍ പലതും ലക്ഷ്യപൂര്‍ത്തീകരണത്തിന്‍െറ വഴിയില്‍. സൗരോര്‍ജം ഉള്‍പ്പെടെയുള്ള ബദല്‍ പദ്ധതികള്‍ മുഖേന ആയിരക്കണക്കിന് പേര്‍ക്ക് തൊഴിലവസരം ലഭിക്കുമെന്നും പഠനറിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

അന്താരാഷ്ട്ര പുനരുപയോഗ ഏജന്‍സിയുടെ പുതിയ റിപ്പോര്‍ട്ട് പ്രകാരം 2021ഓടെ യു.എ.ഇ മൊത്തം ഉപഭോഗത്തിന്‍െറ 24 ശതമാനം വൈദ്യുതി, ശുദ്ധ ഊര്‍ജത്തില്‍ നിന്നാകും ഉല്‍പാദിപ്പിക്കുക. 2020ഓടെ 1.8 ജിഗാവാട്ട് വൈദ്യുതി സൗരോര്‍ജത്തില്‍ നിന്ന് ഉല്‍പാദിപ്പിക്കാനാണ് ഖത്തര്‍ പദ്ധതി. 2030ഓടെ സൗദി അറേബ്യ 9.5 ജിഗാവാട്ട് വൈദ്യുതിയും കുവൈത്ത് മൊത്തം ഉപഭോഗത്തിന്‍െറ 15 ശതമാനവും സുസ്ഥിര ഊര്‍ജ ഉറവിടങ്ങളില്‍നിന്ന് ഉല്‍പാദിപ്പിക്കും. സുസ്ഥിര ഊര്‍ജ ഉറവിടങ്ങളില്‍നിന്നുള്ള വൈദ്യുതോല്‍പാദനം വര്‍ധിപ്പിക്കാന്‍ ബഹ്റൈനും പദ്ധതിയുണ്ടെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഐറിന റിപ്പോര്‍ട്ട് പ്രകാരം 2015ല്‍ ആഗോളതലത്തില്‍ എട്ട് ദശലക്ഷത്തിലേറെ പേര്‍ക്കാണ് സംയോജിത സൗര വൈദ്യുതി മേഖലയില്‍ ജോലി ലഭിച്ചത്. 2014നെ അപേക്ഷിച്ച് അഞ്ച് ശതമാനം കൂടുതലാണിത്. സൂര്യപ്രകാശത്തില്‍നിന്ന് നേരിട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാവുന്ന ഫോട്ടോവോള്‍ട്ടെയ്ക് മേഖലയിലാണ് ഏറ്റവും വലിയ കുതിപ്പുണ്ടായത്. 2014നെ അപേക്ഷിച്ച് 11 ശതമാനം പേര്‍ 2015ല്‍ ഈ മേഖലയില്‍ തൊഴില്‍ തേടി. ലോകത്താകമാനം 2.8 ദശലക്ഷം പേര്‍ക്കാണ് തൊഴില്‍ ലഭിച്ചത്.

2030ഓടെ മൊത്തം ഊര്‍ജോപഭോഗത്തിന്‍െറ 30 ശതമാനം പുനരുപയോഗ ഊര്‍ജമാക്കുക എന്ന ലക്ഷ്യത്തോടെയാണ് യു.എ.ഇ പ്രവര്‍ത്തിക്കുന്നത്. ഇതുമുഖേന 91,000 തൊഴിലവസരങ്ങളാണ് യു.എ.ഇ തൊഴില്‍ മേഖലയില്‍ പ്രതീക്ഷിക്കുന്നത്.

മിഡ്ലീസ്റ്റ് രാജ്യങ്ങളില്‍ യു.എ.ഇയാണ് പുനരുപയോഗ ഊര്‍ജരംഗത്തെ ആദ്യ കാല്‍വെപ്പുകള്‍. 'അടുത്ത ദശാബ്ദം കീഴടക്കുക' എന്ന മുദ്രാവാക്യം മുന്നോട്ടുവെക്കുന്ന മസ്ദര്‍ കമ്പനി പ്രവര്‍ത്തനം തുടങ്ങിയത് 2006ലാണ്. 2013ല്‍ മസ്ദറിന്‍െറ നേതൃത്വത്തില്‍ ലോകത്തിലെ ഏറ്റവും വലിയ സൗരോര്‍ജ പ്ളാന്‍റ് 'ശംസ്-ഒന്ന് സ്ഥാപിച്ചു. രാജ്യത്തെ 20000 വീടുകളിലേക്ക് ഊര്‍ജ്ജമെത്തിക്കാന്‍ ശേഷിയുള്ളതാണ് ശംസ് ഒന്ന്. അബൂദബിയുടെ ഭാവി ഊര്‍ജ കമ്പനി ആയാണ് മസ്ദര്‍ അറിയപ്പെടുന്നത്.

Tags:    

Similar News