സന്ദർശക വിസയിൽ എത്തുന്നവർക്ക് വൈദ്യ പരിശോധന നിർബന്ധമാക്കുമെന്നു കുവൈത്ത്

Update: 2018-05-11 23:18 GMT
Editor : Ubaid
സന്ദർശക വിസയിൽ എത്തുന്നവർക്ക് വൈദ്യ പരിശോധന നിർബന്ധമാക്കുമെന്നു കുവൈത്ത്
Advertising

വിവിധ രോഗ ലക്ഷണങ്ങൾ പ്രകടിപ്പിച്ച നിരവധി വിദേശികൾക്ക് കഴിഞ്ഞ വർഷം പ്രവേശനാനുമതി നിഷേധിച്ചതായും മന്ത്രി വെളിപ്പെടുത്തി.

സന്ദർശക വിസയിൽ എത്തുന്നവർക്ക് വൈദ്യ പരിശോധന നിർബന്ധമാക്കുമെന്നു കുവൈത്ത് ആരോഗ്യമന്ത്രി. ഇത് സംബന്ധിച്ച ശിപാർശ മന്ത്രിസഭയുടെ പരിഗണയിൽ. വിവിധ രോഗ ലക്ഷണങ്ങൾ പ്രകടിപ്പിച്ച നിരവധി വിദേശികൾക്ക് കഴിഞ്ഞ വർഷം പ്രവേശനാനുമതി നിഷേധിച്ചതായും മന്ത്രി വെളിപ്പെടുത്തി.

പാര്‍ലമെന്റംഗത്തിൻറെ ചോദ്യത്തിന് മറുപടി നൽകവേയാണ് ആരോഗ്യമന്ത്രി അലി ആൾ ഉബൈദി ഇക്കാര്യം വെളിപ്പെടുത്തിയത്. കഴിഞ്ഞ ഒരു വർഷത്തിനിടെ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ച 1,44,317 സന്ദർശകരെ സൂക്ഷ്മ വൈദ്യ പരിശോധനക്ക് വിധേയമാക്കിയാതായി മന്ത്രി പറഞ്ഞു. വിമാനത്താവളം വഴിയും അതിര്‍ത്തി കവാടങ്ങളിലൂടെയും രാജ്യത്തേക്ക് വരുന്ന സന്ദർശകരെയാണ് പരിശോധനക്ക് വിധേയമാക്കിയത്. എയ്ഡ്സ്, ക്ഷയം, കോളറ, മലേറിയ തുടങ്ങിയ രോഗങ്ങള്‍ കണ്ടത്തെിയതിനെ 308 പേരെ സ്വന്തം നാടുകളിലേക്ക് മടക്കി അയച്ചതായും മന്ത്രി പറഞ്ഞു. ഈ പശ്ചാത്തലത്തിലാണ് സന്ദർശകർക്ക് വിദ്യ പരിശോധന നിർബന്ധമാക്കണമെന്നു ആരോഗ്യ മന്ത്രാലയം ശിപാർശ ചെയ്തത്. നിർദേശം മന്ത്രി സഭയുടെ അംഗീകാരം കാത്തിരിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. നുവൈസീബ്, അബ്ദലി, സാല്‍മി തുടങ്ങിയ കരമാര്‍ഗമുള്ള അതിര്‍ത്തി കവാടങ്ങളിലും വിമാനത്താവളം, തുറമുഖം എന്നിവിടങ്ങളിലും വിദേശ യാത്രക്കാരെ പരിശോധിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Tags:    

Writer - Ubaid

contributor

Editor - Ubaid

contributor

Similar News