ത്യാഗസ്‍മരണ പുതുക്കി ഗള്‍ഫ് ബലിപെരുന്നാള്‍ ആഘോഷിച്ചു

Update: 2018-05-11 07:06 GMT
ത്യാഗസ്‍മരണ പുതുക്കി ഗള്‍ഫ് ബലിപെരുന്നാള്‍ ആഘോഷിച്ചു
Advertising

പ്രവാചകന്‍ ഇബ്രാഹിമിന്റെയും കുടുംബത്തിന്റെയും ത്യാഗോജ്വല ജീവിതത്തെ നെഞ്ചേറ്റി മുഴുവന്‍ ഗള്‍ഫ് രാജ്യങ്ങളും ഇന്ന് ബലി പെരുന്നാള്‍ ആഘോഷിച്ചു.

Full View

പ്രവാചകന്‍ ഇബ്രാഹിമിന്റെയും കുടുംബത്തിന്റെയും ത്യാഗോജ്വല ജീവിതത്തെ നെഞ്ചേറ്റി മുഴുവന്‍ ഗള്‍ഫ് രാജ്യങ്ങളും ഇന്ന് ബലി പെരുന്നാള്‍ ആഘോഷിച്ചു. മലയാളി കൂട്ടായ്മകള്‍ ഒരുക്കിയ ഈദ്ഗാഹുകളും സജീവമായിരുന്നു. സുരക്ഷാകാരണങ്ങളാല്‍ കുവൈത്തില്‍ ഇക്കുറിയും ഈദ്ഗാഹുകള്‍ ഒഴിവാക്കി. പള്ളികളില്‍ മാത്രമാണ് ഇവിടെ പെരുന്നാള്‍ നമസ്കാരം നടന്നത്.

മക്കയിലെയും മദീനയിലെയും ഹറമുകളില്‍ നടന്ന പെരുന്നാള്‍ നമസ്‍കാരത്തില്‍ ലക്ഷകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. യുഎഇയിലെ ദുബൈയില്‍ മൗലവി അബ്ദുസലാം മോങ്ങം, ഷാര്‍ജയില്‍ ഹുസൈന്‍ സലഫി, ദേര ശിന്ദഗയില്‍ കായക്കൊടി ഇബ്രാഹിം മൗലവി തുടങ്ങിയവര്‍ മലയാളി ഈദ്ഗാഹുകള്‍ക്ക് നേതൃത്വം നല്‍കി. ഖത്തറില്‍ ഏഷ്യന്‍ ടൗൺ ഉള്‍പ്പെടെയുള്ള വിവിധ ഈദ്ഗാഹുകളില്‍ ഖുത്തുബയുടെ മലയാള പരിഭാഷ നടന്നു. ഒമാനില്‍ മസ്കത്തിലും വിവിധ നഗരങ്ങളിലുമായി മസ്കത്ത് ഈദ്ഗാഹ് കമ്മിറ്റി, കേരളാ ഇസ്ലാമിക് അസോസിയേഷന്‍, ഇന്ത്യന്‍ ഇസ്‍ലാഹി സെന്റര്‍, മസ്കത്ത് ഇസ്‍ലാഹി സെന്റര്‍ തുടങ്ങിയ സംഘടനകള്‍ ഈദ്ഗാഹ് ഒരുക്കി. സലാലയില്‍ ഐഎംഐ, മുജാഹിദ് സെന്റർ ഈദ്ഗാഹ് സംഘടിപ്പിച്ചു. ബഹ്റൈനില്‍ കുദാർ അൽ ഈമാൻ മലയാള വിഭാഗം, റിഫ ഇസ് ലാമിക് സെന്റർ , ഇന്ത്യൻ ഇസ്ലാഹി സെന്റർ ,അൽ അൻസാർ സെന്റർ തുടങ്ങിയവയുടെ നേതൃത്വത്തില്‍ ഈദ്ഗാഹുകള്‍ ഒരുക്കിയിരുന്നു. കുവൈത്തില്‍ കേരള ഇസ്‌ലാമിക് ഗ്രൂപ് , ഇന്ത്യൻ ഇസ്‌ലാഹി സെന്റർ , കുവൈത്ത് കേരള ഇസ്‌ലാഹി സെന്റർ എന്നീ സംഘടനകളുടെ നേതൃത്വത്തിൽ 20 പള്ളികളിൽ മലയാളത്തിലായിരുന്നു പെരുന്നാൾ ഖുത്തുബ.

Tags:    

Similar News