ക്രിമില്‍ കേസിൽ ശിക്ഷപ്പെടുന്ന പ്രവാസികളെ നിര്‍ബന്ധമായും യു.എ.ഇ നാടുകടത്തും

Update: 2018-05-11 13:06 GMT
ക്രിമില്‍ കേസിൽ ശിക്ഷപ്പെടുന്ന പ്രവാസികളെ നിര്‍ബന്ധമായും യു.എ.ഇ നാടുകടത്തും
Advertising

നേരത്തേ ക്രിമിനല്‍ കുറ്റത്തിന് ശിക്ഷിക്കപ്പെടുന്ന പ്രവാസികളെ ശിക്ഷാകാലാവധിക്ക് ശേഷം നാടുകടത്തണോ വേണ്ടയോ എന്നത് തീരുമാനിക്കാന്‍ ജഡ്‍ജിമാര്‍ക്ക് വിവേചനാധികാരമുണ്ടായിരുന്നു.

ക്രിമില്‍ കേസിൽ ശിക്ഷപ്പെടുന്ന പ്രവാസികളെ നിര്‍ബന്ധമായും നാടുകടത്തുന്ന വിധം യു.എ.ഇ ശിക്ഷാനിയമം പരിഷ്കരിച്ചു. പരമാവധി പിഴ ശിക്ഷ ഒരുലക്ഷം ദിര്‍ഹമില്‍ നിന്ന് പത്ത് ലക്ഷം ദിര്‍ഹമായും ഉയര്‍ത്തിയിട്ടുണ്ട്. പരിഷ്കരണം അടുത്തയാഴ്ച മുതല്‍ നിലവിൽ വരും.

നേരത്തേ ക്രിമിനല്‍ കുറ്റത്തിന് ശിക്ഷിക്കപ്പെടുന്ന പ്രവാസികളെ ശിക്ഷാകാലാവധിക്ക് ശേഷം നാടുകടത്തണോ വേണ്ടയോ എന്നത് തീരുമാനിക്കാന്‍ ജഡ്‍ജിമാര്‍ക്ക് വിവേചനാധികാരമുണ്ടായിരുന്നു. പുതിയ പരിഷ്കാരത്തോടെ ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെടുന്ന പ്രവാസികള്‍ നിര്‍ബന്ധമായും നാടുകടത്തപ്പെടും. ചെറിയ കുറ്റകൃത്യങ്ങള്‍ക്ക് മാത്രമേ ഇതില്‍ ഇളവുണ്ടാകൂ. കൊലപാതകം പോലുള്ള കുറ്റംകൃത്യം ചെയ്യുന്നവര്‍ സമൂഹത്തില്‍ ജീവിക്കുന്നത് അപകടകരമാണ് എന്നതിനാല്‍ അവരെ സ്വദേശത്തേക്ക് കയറ്റിവിടുന്നതാണ് മറ്റുള്ളവര്‍ക്ക് സുരക്ഷിതമെന്ന് അബൂദബി അപ്പീല്‍ കോടതി ചീഫ് ജസ്റ്റിസ് മുസ്തഫ അബൂ അല്‍ നജ ചൂണ്ടിക്കാട്ടി. വേശ്യാവൃത്തിപോലുള്ള കേസുകളില്‍ പിടിക്കപ്പെടുന്ന സ്ത്രീകളെ ആറ് മാസത്തോളം സര്‍ക്കാര്‍ ചെലവില്‍ ജയിലില്‍ പാര്‍പ്പിച്ച് തീറ്റിപ്പോറ്റുന്നത് അനാവശ്യമാണെന്നും ഉടന്‍ നാടുകടത്തുകയാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു. വന്‍ കുറ്റങ്ങളില്‍ വിധിക്കാവുന്ന പരമാവധി പിഴ ലക്ഷം ദിര്‍ഹത്തില്‍നിന്ന് പത്ത് ലക്ഷം ദിര്‍ഹമായും ലഘുവായ കുറ്റകൃത്യത്തിന് വിധിക്കാവുന്ന പരമാവധി പിഴ 30,000 ദിര്‍ഹത്തില്‍നിന്ന് ലക്ഷം ദിര്‍ഹമായും വര്‍ധിപ്പിച്ചു. കമ്പനികള്‍ പ്രതിസ്ഥാനത്ത് വരുന്ന കേസുകളിലെ പിഴ 50,000 ദിര്‍ഹത്തില്‍നിന്ന് അഞ്ച് ലക്ഷം ദിര്‍ഹമായാണ് വര്‍ധിപ്പിച്ചത്. കൂടിയ പിഴ കുറ്റകൃത്യം തടയാന്‍ സഹായിക്കുമെന്നാണ് വിലയിരുത്തല്‍. ഈമാസം 30ന് പരിഷ്കരണം നിലവില്‍ വരും.‌‌

Tags:    

Similar News