ഒമാനിലെ ലുലു മാളുകളില്‍ പരമ്പരാഗത വസ്‍ത്രോത്സവം
സ്ത്രീകള്‍ക്കുള്ള വസ്ത്രങ്ങളുടെ വിപുല ശ്രേണിയാണ് വസ്ത്രോല്‍സവത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുള്ളത്
പരമ്പരാഗത വസ്ത്ര-സംസ്കാര രീതികളെ ഉപഭോക്താകള്‍ക്ക് പരിചയപ്പെടുത്തുകയെന്ന ലക്ഷ്യവുമായി ഒമാനിലെ ലുലു മാളുകളില്‍ പരമ്പരാഗത വസ്‍ത്രോത്സവം ആരംഭിച്ചു. സ്ത്രീകള്‍ക്കുള്ള വസ്ത്രങ്ങളുടെ വിപുല ശ്രേണിയാണ് വസ്ത്രോല്‍സവത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുള്ളത്
മസ്ക്കറ്റിലെ ബോഷര്‍ ലുലുവില്‍ നടന്ന ചടങ്ങില്‍ പാകിസ്ഥാന്‍ എംബസിയിലെ ഷെര്‍ഷെ ദി അഫെയേഴെ്സ് നഹീദ് നവീദ്, ഇന്ത്യന്‍ അംബാസഡറുടെ ഭാര്യ സുഷമ പാണ്ഡെ, ബംഗ്ലാദേശ് അംബാസഡറുടെ ഭാര്യ മഹ്ഫൂജ അക്തര്‍, ശ്രീലങ്കന്‍ അംബാസഡറുടെ ഭാര്യ ഉത്തയറാണി പത്മനാഥന്‍ എന്നിവര്‍ ചേര്‍ന്ന് വസ്ത്രോല്‍സവം ഉദ്ഘാടനം ചെയ്തു.
ഇന്ത്യയില്‍ നിന്നും പാക്കിസ്ഥാനില്‍ നിന്നുമുള്ള ആകര്‍ഷകമായ നിറങ്ങളിലുള്ള സാരികള്‍, ചുരിദാറുകള്‍, ചുരിദാര്‍ മെറ്റീരിയലുകള്‍, കുര്‍ത്തികള്‍, അനാര്‍ക്കലി, സാല്‍വാറുകള്‍ തുടങ്ങിയവയുടെ വിപുലമായ ശേഖരം ഫെസ്റ്റിവലിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. പ്രദര്‍ശനമേളയോട് അനുബന്ധിച്ച് എതിനിക്, ഡെനീം കളക്ഷനുകള്‍ക്ക് 30 ശതമാനം വിലകുറവ് ലഭ്യമാണ്.
ഏഷ്യന്‍ വസ്ത്ര- സംസ്കാര രീതികളുടെ നിറവും രുചിയും ലോകത്തിന് പരിചയപ്പെടുത്താനാണ് ഇത്തരം വസ്ത്രോത്സവങ്ങള്‍ സംഘടിപ്പിക്കുന്നതെന്ന് ലുലു ഗ്രൂപ്പ് ഇന്റര്‍നാഷനല്‍ റീജിയണല്‍ ഡയറക്ടര്‍ ശബീര്‍ പറഞ്ഞു. ലോകത്തിലെ വിവിധ രാജ്യങ്ങളിലെ ഉത്പന്നങ്ങളും സംസ്കാര രീതികളും പരിചയപ്പെടുത്തുന്നതിനായി ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്നത് തുടരുമെന്നും ശബീര്‍ പറഞ്ഞു. മേള ഈ മാസം മുപ്പതിന് അവസാനിക്കും.