കുവൈത്തിലെ ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്‌കൂള്‍ ഭരണസമിതിയും സ്‌പോണ്‍സറും തമ്മില്‍ വീണ്ടും ഇടയുന്നു
നിലവിലെ ഭരണ സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ മരവിപ്പിച്ചതായി അറിയിച്ചു കൊണ്ട് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുകയാണ് സ്‌പോണ്‍സര്‍. അതിനിടെ കാലാവധി കഴിഞ്ഞ ഭരണ സമിതിക്ക് തുടരാന്‍ അവകാശമില്ലെന്ന് ചൂണ്ടിക്കാട്ടി പിഎസി ഇലക്ഷന്‍ ബഹിഷ്‌കരണ കാമ്പയിനുമായി ഒരു വിഭാഗം രക്ഷിതാക്കള്‍ രംഗത്തെത്തി.
കുവൈത്തിലെ ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്‌കൂള്‍ ഭരണസമിതിയും സ്‌പോണ്‍സറും തമ്മില്‍ വീണ്ടും ഇടയുന്നു. നിലവിലെ ഭരണ സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ മരവിപ്പിച്ചതായി അറിയിച്ചു കൊണ്ട് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുകയാണ് സ്‌പോണ്‍സര്‍. അതിനിടെ കാലാവധി കഴിഞ്ഞ ഭരണ സമിതിക്ക് തുടരാന്‍ അവകാശമില്ലെന്ന് ചൂണ്ടിക്കാട്ടി പിഎസി ഇലക്ഷന്‍ ബഹിഷ്‌കരണ കാമ്പയിനുമായി ഒരു വിഭാഗം രക്ഷിതാക്കള്‍ രംഗത്തെത്തി.
കുവൈത്തിലെ ഇന്ത്യന്‍ സമൂഹത്തിനു വേണ്ടി സ്ഥാപിക്കപ്പെട്ട ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്‌കൂള്‍ ഭരണവുമായി ബന്ധപ്പെട്ടു വിവാദങ്ങള്‍ തുടരുകയാണ്. സ്‌കൂള്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് പിരിച്ചു വിട്ടു ജനാധിപത്യ രീതിയില്‍ ഭരണ സമിതിയെ തെരഞ്ഞെടുക്കണമെന്ന രക്ഷിതാക്കളുടെ പൊതു വികാരം സ്‌പോന്‍സര്‍ ഏറ്റെടുത്തതാണ് ഏറ്റവും പുതിയ വാര്‍ത്ത ഭരണ സമിതി പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണം എന്നും നിലവിലെ ബോര്‍ഡ് അംഗങ്ങള്‍ സ്‌കൂളില്‍ പ്രവേശിക്കരുതെന്നും ആവശ്യപ്പെട്ടു സ്‌പോണ്‍സര്‍ അയച്ച വക്കീല്‍ നോട്ടീസ് ഇന്നലെ ബോര്‍ഡ് ഓഫീസില്‍ ലഭിച്ചു.
ഇതേ ആശയം ഉന്നയിച്ചു സ്‌പോണ്‍സര്‍ ബോര്‍ഡ് റൂം അടച്ചു പൂട്ടിയിരുന്നു ഇന്ത്യന്‍ സ്ഥാനപതിയുടെ മധ്യസ്ഥതയില്‍ ഇരു കൂട്ടരും തമ്മില്‍ നടന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് സ്‌പോണ്‍സര്‍ വിട്ടു വീഴ്ചക്ക് തയ്യാറായത്. ബോര്‍ഡ് യോഗം ചേര്‍ന്നശേഷം തുടര്‍നടപടികള്‍ ആലോചിക്കുന്നെന്നും സ്‌കൂള്‍ സെക്രട്ടറി പ്രതികരിച്ചു. അതിനിടെ കാലാവധി കഴിഞ്ഞ നിരവധി ഭരണ സമിതിയില്‍ തുടരുന്ന സാഹചര്യത്തില്‍ പാരന്റ്‌സ് അഡൈ്വസറി കൗണ്‍സിലിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പു ബഹിഷ്‌കരിക്കുമെന്ന് ഒരു വിഭാഗം രക്ഷിതാക്കള്‍ അറിയിച്ചു.
സ്‌കൂള്‍ മാനെജ്‌മെന്റിനെതിരെ പ്രതികരിക്കുന്നവര്‍ക്ക് മത്സരിക്കാന്‍ അവസരം നിഷേധിക്കുകയും ഇഷ്ടക്കാരെ മാത്രം പിഎസിയിലേക്ക് തെരഞ്ഞെടുക്കുകയും ചെയ്യുന്ന രീതി അംഗീകരിക്കാനാവില്ലെന്നാണ് രക്ഷിതാക്കളുടെ നിലപാട്. സ്‌കൂള്‍ ഭരണസമിതിക്കെതിരെ സ്‌പോണ്‍സര്‍ നിയമ നടപടിക്കൊരുങ്ങിയ സാഹചര്യത്തില്‍ ഞായറാഴ്ച മുതല്‍ നടത്താനിരുന്ന പിഎസി തെരഞ്ഞെടുപ്പു മാറ്റി വെക്കാന്‍ സാധ്യത ഉണ്ടെന്നാണ് വിവരം.