അറഫ ദിനം സെപ്തംബർ 10 ആണെങ്കില്‍ ബലിപെരുന്നാളിന് 9 ദിവസം അവധി
സിവില്‍ സര്‍വിസ് വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്
അറഫ ദിനം സെപ്തംബർ 10 ഞായറാഴ്‌ച ആവുകയാണെങ്കിൽ കുവൈത്തിൽ ഇത്തവണ ബലിപെരുന്നാളിന് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാലയങ്ങള്‍ക്കും ഒമ്പത് ദിവസം അവധി നല്‍കിയേക്കുമെന്ന് റിപ്പോര്‍ട്ട്. സിവില്‍ സര്‍വിസ് വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത് . ദുല്‍ഹജ്ജ് മാസപ്പിറവിയുടെ അടിസ്ഥാനത്തില്‍ അറഫദിനം സെപ്റ്റംബര്‍ 11ന് ആവുന്ന പക്ഷം അവധി അഞ്ചിലൊതുങ്ങുമെന്നും റിപ്പോർട്ടിൽ പറയുന്നു.
സെപ്റ്റംബർ എട്ടിന് വ്യാഴാഴ്ച അടക്കുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങളും വിദ്യാലയങ്ങളും സെപ്റ്റംബര്‍ 18 ഞായറാഴ്ചയായിരിക്കും തുറക്കുക. 12ന് തിങ്കളാഴ്ച ബലിപെരുന്നാള്‍ അവധിയും തുടര്‍ന്നുള്ള ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ അയ്യാമുത്തശ്രീഅ് അവധികളും ഒപ്പം വാരാന്ത്യ അവധികളും കൂടിയാവുമ്പോള്‍ ഫലത്തില്‍ ഒമ്പത് ദിവസം അവധി ലഭിക്കും . പെരുന്നാള്‍ അവധിക്കും വാരാന്ത്യ അവധികള്‍ക്കും ഇടയില്‍വരുന്ന ദിവസമായതിനാല്‍ വ്യാഴാഴ്ചയെ വിശ്രമ ദിനത്തിലുള്‍പ്പെടുത്തി മന്ത്രിസഭ തീരുമാനമുണ്ടാവുമെന്നാണ് പ്രതീക്ഷയെന്ന് കമ്മീഷന്‍ പറഞ്ഞു. അതേസമയം, സെപ്തംബര്‍ 10ന് ശനിയാഴ്ച അറഫ ദിനം വരികയാണെങ്കില്‍ ബലി പെരുന്നാളിന്റെ തുടര്‍ച്ചയായ അവധി അഞ്ച് ദിവസമായി ചുരുങ്ങും. സെപ്തംബര്‍ എട്ടിന് വ്യാഴാഴ്ച അടക്കുന്ന സര്‍ക്കാര്‍ ഡിപ്പാര്‍ട്ടുമെന്റുകള്‍ വെളളിയാഴ്ചത്തെ വാരാന്ത്യ അവധിയും അറഫയും പെരുന്നാള്‍ അവധികളും കഴിഞ്ഞ് സെപ്തംബംര്‍ 14ന് ബുധനാഴ്ച മുതൽ പ്രവര്‍ത്തിക്കും. . എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈകൊള്ളുക മന്ത്രിസഭയായിരിക്കുമെന്നു സിവിൽ സർവീസ് കമ്മീഷൻ വൃത്തങ്ങൾ കൂട്ടിച്ചേര്‍ത്തു.